Image

ആത്മീയ പ്രഭപരത്തി ഫാര്‍മേഴ്‌സ് ബ്രാഞ്ച് മാര്‍ത്തോമാ യുവജന സഖ്യം കണ്‍വെന്‍ഷനു സമാപനം കുറിച്ചു.

ഷാജി രാമപുരം Published on 04 September, 2019
ആത്മീയ പ്രഭപരത്തി ഫാര്‍മേഴ്‌സ് ബ്രാഞ്ച് മാര്‍ത്തോമാ യുവജന സഖ്യം കണ്‍വെന്‍ഷനു സമാപനം കുറിച്ചു.
ഡാളസ്: ഡാളസ് ഫാര്‍മേഴ്‌സ് ബ്രാഞ്ച് മാര്‍ത്തോമാ യുവജന സഖ്യത്തിന്റെ നേതൃത്വത്തില്‍ നടത്തപ്പെട്ട ഏഴാമത് വാര്‍ഷിക കണ്‍വെന്‍ഷന്‍ ആത്മീയ പ്രഭപരത്തി സമാപിച്ചു. പ്രമുഖ വേദപണ്ഡിതനും, ഉണര്‍വ്വ് പ്രഭാഷകനും ആയ റവ.ഫാ.പൗലോസ് പാറേക്കര കോര്‍ എപ്പിസ്‌കോപ്പയാണ് കണ്‍വെന്‍ഷന് മുഖ്യസന്ദേശം നല്‍കിയത്.

മാര്‍ത്തോമ്മ ചര്‍ച്ച് ഓഫ് ഡാളസ് ഫാര്‍മേഴ്‌സ് ബ്രാഞ്ചില്‍ വെച്ച് ഓഗസ്റ്റ് 23ന് ആരംഭിച്ച് 25 ന് സമാപിച്ച കണ്‍വെന്‍ഷന്‍ അനേക വിശ്വാസികള്‍ക്ക് ആത്മീയ പ്രചോദനവും സ്വാന്തനവും പകര്‍ന്നു നല്‍കി. നല്ല ശമര്യക്കാരന്റെ ഉപമയെ ആസ്പദമാക്കിയാണ് സമാപനദിവസം വചന സന്ദേശം നല്‍കിയത്.

റവ. ബ്ലെസന്‍ കെ.മോന്റെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച സമാപന യോഗത്തിനു യുവജന സഖ്യം പ്രസിഡന്റും ഇടവക വികാരിയുമായ റവ. ഡോ. എബ്രഹാം മാത്യു അധ്യക്ഷത വഹിച്ചു. മധ്യസ്ഥ പ്രാര്‍ത്ഥനയ്ക്ക് പി. വി ജോണ്‍ നേതൃത്വം നല്‍കി. ആത്മീയ ചൈതന്യം തുളുമ്പുന്ന ഗാനങ്ങള്‍ ആലപിച്ച ഗായക സംഘം സമ്മേളനത്തിന് മികവ് പകര്‍ന്നു. സഭാ വ്യത്യാസം കൂടാതെ നിരവധി വിശ്വാസികള്‍ യോഗങ്ങളില്‍ പങ്കെടുത്തു.

ഡാളസിലെ സമീപ ഇടവകകളിലെ വൈദീകരായ റവ.ഫാ. വി എം തോമസ്സ് കോര്‍ എപ്പിസ്‌കോപ്പ, റവ.ഫാ.എല്‍ദോസ് പൈലി, റവ. മാത്യു മാത്യൂസ്, റവ. ബ്ലെസന്‍ കെ മോന്‍, റവ.ഫാ.ജോസഫ് കുര്യന്‍, ഡീക്കന്‍ അജീഷ് എബ്രഹാം, എന്നിവര്‍ പങ്കെടുത്തു. കണ്‍വെന്‍ഷന്‍ കണ്‍വീനര്‍ ജോബി ജോണ്‍ നന്ദി പ്രകാശിപ്പിച്ചു. റവ.ഫാ പൗലോസ് പാറേക്കര കോര്‍ എപ്പിസ്‌കോപ്പ സമര്‍പ്പണ പ്രാര്‍ത്ഥനയും. സൗത്ത് വെസ്റ്റ് റീജിയന്‍ യുവജന സഖ്യം പ്രസിഡന്റ് റവ. മാത്യു മാത്യൂസ് സമാപന പ്രാര്‍ത്ഥനയും നടത്തി..

ആത്മീയ പ്രഭപരത്തി ഫാര്‍മേഴ്‌സ് ബ്രാഞ്ച് മാര്‍ത്തോമാ യുവജന സഖ്യം കണ്‍വെന്‍ഷനു സമാപനം കുറിച്ചു.ആത്മീയ പ്രഭപരത്തി ഫാര്‍മേഴ്‌സ് ബ്രാഞ്ച് മാര്‍ത്തോമാ യുവജന സഖ്യം കണ്‍വെന്‍ഷനു സമാപനം കുറിച്ചു.ആത്മീയ പ്രഭപരത്തി ഫാര്‍മേഴ്‌സ് ബ്രാഞ്ച് മാര്‍ത്തോമാ യുവജന സഖ്യം കണ്‍വെന്‍ഷനു സമാപനം കുറിച്ചു.ആത്മീയ പ്രഭപരത്തി ഫാര്‍മേഴ്‌സ് ബ്രാഞ്ച് മാര്‍ത്തോമാ യുവജന സഖ്യം കണ്‍വെന്‍ഷനു സമാപനം കുറിച്ചു.ആത്മീയ പ്രഭപരത്തി ഫാര്‍മേഴ്‌സ് ബ്രാഞ്ച് മാര്‍ത്തോമാ യുവജന സഖ്യം കണ്‍വെന്‍ഷനു സമാപനം കുറിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക