Image

സുനില്‍ ഗവാസ്‌ക്കര്‍ ന്യൂയോര്‍ക്കില്‍ ട്രംമ്പുമായ് കൂടിക്കാഴ്ച നടത്തി

പി പി ചെറിയാന്‍ Published on 04 September, 2019
സുനില്‍ ഗവാസ്‌ക്കര്‍ ന്യൂയോര്‍ക്കില്‍ ട്രംമ്പുമായ് കൂടിക്കാഴ്ച നടത്തി
ന്യൂയോര്‍ക്ക്: അമേരിക്കയിലും കരീബിയന്‍ ഐലന്റിലും സംഘടിപ്പിച്ചു. വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ടീമുമായി ഏക ദിന പരമ്പരകളിലും ടെസ്റ്റ് മാച്ചുകളിലും പങ്കെടുക്കുന്നതിന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനോടൊപ്പം എത്തിച്ചേര്‍ന്ന ക്രിക്കറ്റ് ഇതിഹാസവും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ സുനില്‍ ഗവാസ്‌ക്കര്‍ ന്യൂയോര്‍ക്കിലെ ട്രംമ്പ് ബെഡ്മിനിസ്റ്റര്‍ ഗോള്‍ഫ് കോഴ്‌സില്‍വെച്ച് അമേരിക്കന്‍ പ്രസിഡന്റ് ട്രംമ്പുമായി കൂടിക്കാഴ്ച നടത്തി.

സത്യസായ് സഞ്ജീവനി ഹോസ്പിറ്റലില്‍ 230 പേര്‍ക്ക് ഹൃദയ ശസ്ത്രക്രിയക്കാവശ്യമായ ഫണ്ട് രൂപീകരിക്കുക എന്ന ലക്ഷ്യത്തോടെ ന്യൂജേഴ്‌സിയിലും, അറ്റ്‌ലാന്റയിലും ഫണ്ട് സമാഹരണ യോഗങ്ങളിലും ഗവാസ്‌ക്കര്‍ സംബന്ധിച്ചു.

ട്രംമ്പുമായി കൂടിക്കാഴ്ച നടുത്തുന്നതിനിടെ തന്റെ സന്ദര്‍ശനോദ്ദ്യേശം ഗവാസ്‌ക്കര്‍ പ്രസിഡന്റുമായി പങ്കുവെച്ച് ഹാര്‍ട്ടി റ്റു ഹാര്‍ട്ട് ഫൗണ്ടേഷന്‍ ഹൃദയ തകരാറുകളോടെ ജനിക്കുന്ന കുട്ടികള്‍ക്ക് സൗജന്യ ശസ്ത്രക്രിയ സഞ്ജീവനി ആശുപത്രിയുമായി സഹകരിച്ചു നടുത്തിക്കൊണ്ടുവരുന്നതായി ഗവസ്‌ക്കര്‍ ട്രംമ്പിനെ അറിയിച്ചു. അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളില്‍ സെപ്റ്റംബര്‍ ആദ്യവരം നടക്കുന്ന ഫണ്ട് റെയ്‌സിംഗ് ഇവന്റുകള്‍ക്ക് ശേഷം ഇന്ത്യ- സൗത്ത് ആഫ്രിക്കാ ക്രിക്കറ്റ് സീരീസ് മത്സരങ്ങള്‍ക്കായി ഗവാസ്‌ക്കര്‍ ഇന്ത്യയിലേക്ക് തിരിച്ചു പോകും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക