Image

ന്യൂയോര്‍ക്ക് സെന്‍റ് തോമസ് മാര്‍ത്തോമ്മാ ഇടവകയുടെ റിട്രീറ് അനുഗ്രഹകരമായി പര്യവസാനിച്ചു

Published on 03 September, 2019
ന്യൂയോര്‍ക്ക്  സെന്‍റ് തോമസ്  മാര്‍ത്തോമ്മാ ഇടവകയുടെ റിട്രീറ് അനുഗ്രഹകരമായി പര്യവസാനിച്ചു
ന്യൂയോര്‍ക്ക്  സെന്‍റ് തോമസ്  മാര്‍ത്തോമ്മാ ഇടവകയുടെ 2019 ലെ റിട്രീറ് അനുഗ്രഹകരമായി പര്യവസാനിച്ചു. ആഗസ്റ്റ് 30 , 31, സെപ്റ്റംബര്‍ 1  എന്നീ തീയതികളില്‍ ഇടവകയില്‍ വച്ചു നടത്തിയ റിട്രീറ്റിനു സി എസ് എസ് എം മുന്‍ ജനറല്‍ സെക്രട്ടറി റെവ ഡോക്ടര്‍ എം ജെ ജോസഫ് നേതൃത്വം നല്‍കി . LIVING FRUITFULLY എന്നതായിരുന്നു റിട്രീറ്റിന്റെ വിഷയം. വെള്ളിയാഴ്ച വൈകിട്ട് ആരംഭിച്ച സമ്മേളനത്തില്‍ ഇടവക വികാരി റെവ.സാജു സി പാപ്പച്ചന്‍ ആധ്യക്ഷം വഹിച്ചു. മിസ്റ്റര്‍ ജോര്‍ജ് വര്‍ക്കിയുടെ പ്രാരംഭ പ്രാര്‍ത്ഥനക്കു ശേഷം മിസ്സസ്സ് സൂസന്‍ ജോണ്‍  വേദപുസ്തകം വായിച്ചു . തുടര്‍ന്ന് റിട്രീറ് കണ്‍വീനറും ഇടവക വൈസ് പ്രെസിഡന്റും ആയ പി.റ്റി. തോമസ് സ്വാഗതം ആശംശിച്ചു. സാജു സി. പാപ്പച്ചന്‍ അച്ഛന്റെ ആദ്യക്ഷ പ്രസംഗത്തിനു  ശേഷം  എം. ജെ . ജോസഫ് അച്ചന്‍ വിക്ഷയം അവതരിപ്പിച്ചു. ഫലഭൂയിഷ്ഠമായ ഒരു ജീവിതം നയിക്കുന്നതിന് തടസ്സമായി നില്‍കൂന്ന നാലു വസ്തുതകളെ അച്ഛന്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് ഡോക്ടര്‍ വര്‍ഗീസ് അബ്രഹാമിന്റെ പ്രാര്ഥനയോട് ആദ്യ ദിവസം പര്യവസാനിച്ചു.

ശനിയാഴ്ച രാവിലെ ശ്രിമതി ശോശാമ്മ ജോസഫിന്‍റെ പാഠം വായനയും, ശ്രീമതി    ശോശാമ്മ  അബ്രഹാമിന്റെ  പ്രാര്‍ഥനക്കും ശേഷം ശ്രി എബി ചെറിയാന്‍ ധ്യാന പ്രസംഗം നടത്തി. തുടര്‍ന്ന് എം ജെ ജോസഫ് അച്ചന്‍ വിഷയത്തിന്‍െറ രണ്ടാം ഭാഗം അവതരിപ്പിച്ചു. വയലില്‍ വിത്തു വിതച്ച ഉപമയെ അടിസ്ഥാനമാക്കി ഫലം പുറപ്പെടിക്കുന്നതിനുള്ള തടസ്സങ്ങളെ അച്ഛന്‍ വിശദീകരിച്ചു . വഴിയരികെ വീണ വിത്ത് പറവകള്‍ തിന്നതും വഴിയരികയുടെ പ്രതേകതകളും അച്ചന്‍ വിശദീകരിച്ചു.

അനന്തരം ക്വിന്നിപ്യക് യൂണിവേഴ്‌സിറ്റിയിലെ മെഡിക്കല്‍ കോളേജ് പ്രൊഫസര്‍ ആയ ഡോക്ടര്‍ ലിസ്റ്റി തോമസ് , Impact of Fasting on Health  എന്ന വിഷയത്തെ ആസ്പദമാക്കി സ്റ്റഡി ക്ലാസ്സ് എടുത്തു.

ഉച്ചക്ക് ശ്രി തങ്കച്ചന്‍ ഗീവര്ഗീസ് നയിച്ച മധ്യസ്ഥ പ്രാര്‍ത്ഥനക്കു  ശേഷം യൂത്ത് ചാപ്ലയിന്‍ റെവ ജെസ്സ് ജോര്‍ജ് പ്രസംഗിച്ചു. അനന്തരം " Enhancing Our Inner Selves - A Pathway for Fruitful Living " എന്ന വിക്ഷയത്തെ ആസ്പദമാക്കി പി.റ്റി . തോമസ് പഠന ക്ലാസ് എടുത്തു.ജോസന്‍   ജോസഫ് നയിച്ച Bible Quiz നു ശേഷം പങ്കെടുത്ത അംഗങ്ങളെ  രണ്ടായിട്ടു തിരിച്ചു അക്ഷര ശ്ലോകം നടത്തി. തുടര്‍ന്ന് ജോണ്‍ പി വര്ഗീസിന്‍റെ നേതൃത്വത്തില്‍ സ്‌പോര്‍ട് / ഗെയിംസ് മത്സരം നടത്തി.
 
വൈകിട്ട് ചേര്‍ന്ന സമ്മേളനത്തില്‍ ശ്രി എം  ജെ ജോര്‍ജിന്റെ പ്രാര്‍ത്ഥനക്കു ശേഷം, എം  ജെ ജോസഫ് അച്ചന്‍ വിഷയത്തിന്റെ മൂന്നാം ഭാഗം അവതരിപ്പിച്ചു. പാറമേലും മുള്ളിനിടയിലും വീണ വിത്തിനെ ആസ്പദമാക്കി, പാറയുടെയും മുള്ളിന്റെയും ആനുകാലികത നമ്മുടെ ജീവിതത്തില്‍ എങ്ങനെ എന്ന് വിശദീകരിച്ചു. തുടര്‍ന്ന് ശ്രി ജിഷു സാമുവേലിന്റെ   നേതൃത്വത്തില്‍ സമര്‍പ്പണവും സാക്ഷ്യവും നടത്തി.

സണ്‍ഡേ ആരാധക്കു ശേഷം പി.ടി. തോമസ് ഇതുവരെ നടന്ന പരിപാടികളുടെ ഒരു സംയുക്ത രുപം അവതരിച്ചു. സെപ്റ്റംബര്‍ 24 നു  യോങ്കേഴ്‌സ് സിറ്റി മേയര്‍  ഡോക്ടര്‍ വര്ഗീസ് എബ്രഹാം ദിനമായി പ്രഖ്യാപിച്ച  ഡോക്ടര്‍ വര്ഗീസ് അബ്രഹാമിനെ അനുമോദിച്ചു . അനന്തരം എം. ജെ. ജോസഫ് അച്ചന്‍ നല്ല നിലത്തു വീണ വിത്തിനെക്കുറിച്ചും ജീവിതത്തില്‍ ഫലഭുയിഷ്ഠമായി ജീവിക്കണ്ട മാര്‍ഗങ്ങളെ കുറിച്ചും സംസാരിച്ചു. മുപ്പതും, അറുപതും, നൂറും മേനി വിളയുന്ന ജീവിതങ്ങള്‍ ആയിത്തീരാന്‍ അച്ചന്‍ ആഹ്വനം  ചെയ്തു. ഇടവക സെക്രട്ടറി ജോസ്‌ലിന്‍  ചാക്കോ നന്ദി രേഖപ്പെടുത്തി. പ്രാര്‍ത്ഥനയും ആശിര്‍വാദത്തോടും   കൂടി റിട്രീറ് ആനു ഗ്രഹകരമായി പര്യവസാനിച്ചു.

ഇടവകയുടെ ഭാരവാഹികളായ ജോസന്‍  ജോസഫ്, ചെറിയാന്‍ വര്ഗീസ്, വര്ഗീസ് ജോര്‍ജ്, ജോണ്‍ പി വര്ഗീസ് എന്നിവര്‍ റിട്രീറ്റിന്റെ ആഹാരം, മറ്റു തയാറെടുപ്പുകള്‍ മുതലായവ കര്‍ത്തര്‍വ്യ പൂര്‍വം നിര്‍വഹിച്ചു.  
ന്യൂയോര്‍ക്ക്  സെന്‍റ് തോമസ്  മാര്‍ത്തോമ്മാ ഇടവകയുടെ റിട്രീറ് അനുഗ്രഹകരമായി പര്യവസാനിച്ചുന്യൂയോര്‍ക്ക്  സെന്‍റ് തോമസ്  മാര്‍ത്തോമ്മാ ഇടവകയുടെ റിട്രീറ് അനുഗ്രഹകരമായി പര്യവസാനിച്ചുന്യൂയോര്‍ക്ക്  സെന്‍റ് തോമസ്  മാര്‍ത്തോമ്മാ ഇടവകയുടെ റിട്രീറ് അനുഗ്രഹകരമായി പര്യവസാനിച്ചുന്യൂയോര്‍ക്ക്  സെന്‍റ് തോമസ്  മാര്‍ത്തോമ്മാ ഇടവകയുടെ റിട്രീറ് അനുഗ്രഹകരമായി പര്യവസാനിച്ചുന്യൂയോര്‍ക്ക്  സെന്‍റ് തോമസ്  മാര്‍ത്തോമ്മാ ഇടവകയുടെ റിട്രീറ് അനുഗ്രഹകരമായി പര്യവസാനിച്ചുന്യൂയോര്‍ക്ക്  സെന്‍റ് തോമസ്  മാര്‍ത്തോമ്മാ ഇടവകയുടെ റിട്രീറ് അനുഗ്രഹകരമായി പര്യവസാനിച്ചുന്യൂയോര്‍ക്ക്  സെന്‍റ് തോമസ്  മാര്‍ത്തോമ്മാ ഇടവകയുടെ റിട്രീറ് അനുഗ്രഹകരമായി പര്യവസാനിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക