Image

എന്റെ പാട്ടുകൊണ്ട് ആര്‍ക്കെങ്കിലും ഉപകാരമുണ്ടായാല്‍ സന്തോഷം; രാണുവിന് ലതാ മങ്കേഷ്‌കറിന്റെ അഭിനന്ദനം

Published on 03 September, 2019
എന്റെ പാട്ടുകൊണ്ട് ആര്‍ക്കെങ്കിലും ഉപകാരമുണ്ടായാല്‍ സന്തോഷം; രാണുവിന് ലതാ മങ്കേഷ്‌കറിന്റെ അഭിനന്ദനം


മുഷിഞ്ഞ വസ്ത്രത്തില്‍ ' ഏക് പ്യാര്‍ കാ നഗ്മാ ഹേ' എന്ന് തുടങ്ങുന്ന ഗാനം ആലപിച്ച് ഇന്ത്യന്‍ സംഗീത ലോകത്തേയ്ക്ക് കടന്നുവന്ന രാണു മണ്ഡോലിനെ അഭിനന്ദിച്ച് പ്രശസ്ത ഗായിക ലത മങ്കേഷ്‌കര്‍. റയില്‍വേ സ്‌റ്റേഷനിലിരുന്ന് റാണു പാടിയ ഗാനം വളരെ പെട്ടന്നു തന്നെ വൈറലായിരുന്നു.

ആര്‍ക്കെങ്കിലും എന്റെ പാട്ട് കൊണ്ട് എന്തെങ്കിലും ഉപകാരമുണ്ടായാല്‍ എനിക്കതില്‍ സന്തോഷമേയുള്ളൂ' ലതാ മങ്കേഷ്‌കര്‍ പറഞ്ഞു

പുതിയ ഗായകരോട് എനിക്ക് ഒരു കാര്യം പറയാനുണ്ട്. അനുകരണം അത്ര നല്ലതായി എനിക്ക് തോന്നുന്നില്ല. അത് നല്‍കുന്ന വിജയം ആപേക്ഷികവുമായിരിക്കും. എന്റെ പാട്ടുകളോ അല്ലെങ്കില്‍ കിഷോര്‍ കുമാര്‍, മുഹമ്മദ് റാഫി സാബ്, മുകേഷ് ഭയ്യ, ആശ എന്നിവരുടെ പാട്ടുകളോ ആലപിക്കുന്നതിലൂടെ ഗായകര്‍ക്ക് കുറച്ച് കാലത്തേയ്ക്ക് ശ്രദ്ധ നേടാനാകും. എന്നാല്‍ അത് ദീര്‍ഘ നാള്‍ നിലനില്‍ക്കില്ല' ലതാ മങ്കേഷ്‌ക്കര്‍ പറഞ്ഞു.


ടെലിവിഷന്‍ റിയാലിറ്റി ഷോയിലുള്ള പ്രതിഭകളെക്കുറിച്ച് വലിയ ആശങ്ക തോന്നുന്നുവെന്നും അവര്‍ പറഞ്ഞു. നിങ്ങള്‍ നിങ്ങളാകുക, എന്റേയോ സഹപ്രവര്‍ത്തകരുടേയോ നിത്യഹരിത ഗാനങ്ങള്‍ ആലപിച്ചോളൂ, എന്നാല്‍ ഒരു പരിധി കഴിഞ്ഞാല്‍ നിങ്ങള്‍ നിങ്ങളുടെ ഉള്ളിലെ സംഗീതത്തെ തിരിച്ചറിയണമെന്നും അവര്‍ പറഞ്ഞു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക