Image

കാലിഫോര്‍ണിയയില്‍ ബോട്ടിനു തീപിടിച്ചു, 25 മരണം, ഒന്‍പതു പേരെ കാണാതായി

പി.പി. ചെറിയാൻ Published on 03 September, 2019
കാലിഫോര്‍ണിയയില്‍ ബോട്ടിനു തീപിടിച്ചു, 25 മരണം, ഒന്‍പതു പേരെ കാണാതായി
സതേണ്‍ കാലിഫോര്‍ണിയയില്‍ സ്‌കൂബാ ഡൈവിംഗിനു പുറപ്പെട്ട ബോട്ടിനു സാന്താ ബാര്‍ബറക്കു സമീപം തീപിടിച്ചതിനെ തുടര്‍ന്ന് 25പേര് കൊല്ലപ്പെട്ടു. കാണാതായ ഒന്‍പതു പേര്‍ക്കായി അന്വഷണം തുടരുന്നതായി കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു .

മുപ്പത്തിമൂന്നു യാത്രക്കാരെയുംആറു ക്രൂ മെമ്പര്‍മാരെയും വഹിച്ചു ശനിയാഴ്ച യാത്ര പുറപ്പെട്ട ബോട്ടിനു തിങ്കളാഴ്ച രാവിലെയാണ് തീ പിടിച്ചത്. സാന്താ ബാര്‍ബറ ഹാര്‍ബര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ട്രൂത് അക്വാറ്റിക്‌സ് ഉടമസ്ഥതയിലുള്ളതാണ് തീ പിടിച്ച ബോട്ട്.

തീപിടിക്കുമ്പോള്‍ യാത്രക്കാര്‍ ഡെക്കില്‍ കിടന്നു ഉറങ്ങിയതായിരുന്നു മരണ സംഖ്യാ ഇത്രയും വര്‍ധിക്കാന്‍ കാരണം. രക്ഷപെട്ടവരില്‍ ആറു ജീവനക്കാരും ഉള്‍പ്പെടുന്നു. മുകള്‍ത്തട്ടിലായിരുന്നു അവര്‍. കടലിലേക്കു ചാടി രക്ഷപ്പെടുകയായിരുന്നു.

എല്ലാ സുരക്ഷാ സൗകര്യങ്ങളൂം ഉള്ളതായിരുന്ന് ബോട്ടെന്ന് കോസ്റ്റ ഗാര്‍ഡ്പ പറഞ്ഞു .ഷോര്‍ട് സര്‍ക്യൂട്ടാകാം തീപിടിക്കുന്നതിന് കാരണമെന്ന് കരുതുന്നു .
കാലിഫോര്‍ണിയയില്‍ ബോട്ടിനു തീപിടിച്ചു, 25 മരണം, ഒന്‍പതു പേരെ കാണാതായി കാലിഫോര്‍ണിയയില്‍ ബോട്ടിനു തീപിടിച്ചു, 25 മരണം, ഒന്‍പതു പേരെ കാണാതായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക