Image

ഡി.എം.എ ഓണാഘോഷം സെപ്റ്റംബര്‍ 7-നു ശനിയാഴ്ച

ജോയിച്ചന്‍ പുതുക്കുളം Published on 03 September, 2019
ഡി.എം.എ  ഓണാഘോഷം സെപ്റ്റംബര്‍ 7-നു ശനിയാഴ്ച
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്റെ ഓണാഘോഷം “ഒരുമയോടെ ഒരോണം”  സെപ്റ്റംബര്‍ 7 നു (ശനിയാഴ്ച) Clawson High School Auditorium ത്തില്‍ വെച്ച് നടത്തും. ഇരുപത്തിനാലിലധികം വിഭവങ്ങള്‍ അടങ്ങുന്ന ഓണസദ്യയും തുടര്‍ന്ന് വിവിധ കലാപരിപാടികളും ഉണ്ടായിരിക്കുമെന്ന് പ്രസിഡന്റ് മനോജ് ജെയ്ജി അറിയിച്ചു.

അത്തപ്പൂക്കളവും, ഡിട്രോയ്റ്റിലെ മലയാളി പെണ്‍കുട്ടികളുടെ തിരുവാതിരയും, ഓണപ്പാട്ടുകള്‍ക്കുമൊപ്പം, ഡിട്രോയ്റ്റിലെ ഏകദേശം ഇരുപത്തഞ്ചോളം കലാകാരന്മാരെയും, കലാകാരികളെയും അണിനിരത്തി രാജേഷ് നായര്‍, ദേവിക രാജേഷ്, ഷോളി നായര്‍ എന്നിവര്‍ ഒരുക്കുന്ന നാട്യ, നൃത്ത കലാരൂപമായ ഭാരത് ദര്‍ശനും  ഉണ്ടായിരിക്കും.

ഇത്തവണത്തെ ഓണത്തിനു ചുക്കാന്‍ പിടിക്കുന്നത് റോജന്‍ തോമസ്, ശ്രീകുമാര്‍ കമ്പത്ത്, പ്രിന്‍സ് എബ്രഹാം എന്നിവരാണ്,  മാത്യു ചെരുവില്‍, സഞ്ചു കോയിത്തറ, സുരേന്ദ്രന്‍ നായര്‍, ജിജി പോള്‍ എന്നിവര്‍ ഓണസദ്യക്കു നേതൃത്വം നല്‍കും.

ഈ പരിപാടികളില്‍ പങ്കെടുത്തു, ഈ ഓണക്കാലം ഡി. എം. എയുമൊത്ത് ആഘോഷിക്കുവാന്‍ പ്രസിഡന്റ് മനോജ് ജയ്ജിയും, സെക്രട്ടറി അഭിലാഷ് പോളും, ട്രഷറര്‍  ബിജു ജോസഫും വൈസ് പ്രസിഡന്റ് നോബിള്‍ തോമസും, ജോയിന്റ് സെക്രട്ടറി അമിത് നായരും, ജോയിന്റ് ട്രഷറര്‍ ദിനേശ് ലക്ഷ്മണനും  അഭ്യര്‍ത്ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് www.dmausa.org സന്ദര്‍ശിക്കുക.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക