Image

കേരളത്തിലെ വിമാനത്താവളങ്ങളില്‍ നിന്നും ദമ്മാമിലേക്ക് കൂടുതല്‍ സര്‍വ്വീസുകള്‍ ആരംഭിയ്ക്കുക : നവയുഗം.

Published on 03 September, 2019
കേരളത്തിലെ വിമാനത്താവളങ്ങളില്‍ നിന്നും ദമ്മാമിലേക്ക് കൂടുതല്‍  സര്‍വ്വീസുകള്‍  ആരംഭിയ്ക്കുക : നവയുഗം.
അല്‍കോബാര്‍: കേരളത്തിലെ നാല് വിമാനത്താവളങ്ങളില്‍ നിന്നും സൗദി അറേബ്യയിലെ ദമ്മാമിലേയ്ക്ക് കൂടുതല്‍ അന്താരാഷ്ട്ര വിമാനസര്‍വ്വീസുകള്‍ ആരംഭിയ്ക്കാന്‍ വിമാനകമ്പനികള്‍ തയ്യാറാകണമെന്ന്, നവയുഗം സാംസ്‌ക്കാരികവേദി തുഗ്ബ മേഖല കമ്മിറ്റിയ്ക്ക് കീഴിലുള്ള അസീസിയ യൂണിറ്റ് കണ്‍വെന്‍ഷന്‍, ഒരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ജെറ്റ് എയര്‍വേയ്‌സ് സര്‍വ്വീസ് നിര്‍ത്തിയതും, എയര്‍ ഇന്ത്യ സര്‍വ്വീസുകള്‍ വെട്ടിക്കുറച്ചതും മൂലം, കേരളത്തില്‍ നിന്നും ദമ്മാമിലേയ്ക്ക്, നേരിട്ടുള്ള വിമാനസര്‍വ്വീസുകള്‍ ഇല്ലാതായിരിയ്ക്കുകയാണ്. വിമാനങ്ങളുടെ എണ്ണം കുറഞ്ഞതും, വിമാനയാത്രക്കൂലി വര്‍ദ്ധനവിന് ഒരു കാരണമാണ്. അവധിക്കാലത്ത് ഇത് ദമ്മാമിലെ പ്രവാസി സമൂഹത്തിന് ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചിട്ടുണ്ട്.  ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് കേരളത്തില്‍ നിന്നും കൂടുതല്‍ സൗദി സര്‍വ്വീസുകള്‍ നടത്താന്‍ കര്‍ശനമായ നിര്‍ദ്ദേശം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം. അതോടൊപ്പം സൗദി എയര്‍ലൈന്‍സ് അടക്കമുള്ള വിദേശ വിമാനകമ്പനികളുമായി ചര്‍ച്ച നടത്തി, കൂടുതല്‍ സര്‍വ്വീസുകള്‍ നടത്താന്‍ അവരെ പ്രേരിപ്പിയ്ക്കാനും കേന്ദ്രസര്‍ക്കാരും, ഇന്ത്യന്‍ എംബസ്സിയും മുന്‍കൈ എടുക്കണമെന്ന് പ്രമേയം ആവശ്യപ്പെട്ടു..

അസ്സീസിയ യൂണിറ്റ് ഓഫിസില്‍ പ്രതീഷിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കണ്‍വെന്‍ഷന്‍ നവയുഗം തുഗ്ബ മേഖല സെക്രട്ടറി ദാസന്‍ രാഘവന്‍ ഉത്ഘാടനം ചെയ്തു. സംഘടനാ പ്രവര്‍ത്തനങ്ങളെയും, ക്യാമ്പയിനുകളെയും കുറിച്ച് അദ്ദേഹം വിശദീകരിച്ചു.

കണ്‍വെന്‍ഷന്‍ അസീസിയ യൂണിറ്റിന്റെ പുതിയ ഭാരവാഹികളായി രാമദാസ് (പ്രസിഡന്റ്), റിജുലാല്‍ (വൈസ് പ്രസിഡന്റ്), പ്രതീഷ് (സെക്രട്ടറി), സുജിത്ത് (ജോയിന്റ് സെക്രട്ടറി), മുഹമ്മദ് കുഞ്ഞു (ട്രെഷറര്‍) എന്നിവരെ തെരെഞ്ഞെടുത്തു.

കണ്‍വെന്‍ഷന്  മുഹമ്മദ് കുഞ്ഞു സ്വാഗതവും, ഷിബു നന്ദിയും പറഞ്ഞു.  

കേരളത്തിലെ വിമാനത്താവളങ്ങളില്‍ നിന്നും ദമ്മാമിലേക്ക് കൂടുതല്‍  സര്‍വ്വീസുകള്‍  ആരംഭിയ്ക്കുക : നവയുഗം.കേരളത്തിലെ വിമാനത്താവളങ്ങളില്‍ നിന്നും ദമ്മാമിലേക്ക് കൂടുതല്‍  സര്‍വ്വീസുകള്‍  ആരംഭിയ്ക്കുക : നവയുഗം.കേരളത്തിലെ വിമാനത്താവളങ്ങളില്‍ നിന്നും ദമ്മാമിലേക്ക് കൂടുതല്‍  സര്‍വ്വീസുകള്‍  ആരംഭിയ്ക്കുക : നവയുഗം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക