Image

മച്ചിന്മേല്‍ ഗൗളിക്കും ഓണം (അനില്‍ പെണ്ണുക്കര )

അനില്‍ പെണ്ണുക്കര Published on 03 September, 2019
  മച്ചിന്മേല്‍ ഗൗളിക്കും ഓണം  (അനില്‍ പെണ്ണുക്കര )
ഉത്രാടം ഉച്ചകഴിഞ്ഞാല്‍ അച്ചിക്ക് വെപ്രാളമാണ്. ഉത്രാടപ്പാച്ചില്‍. അരിമാവില്‍ മഞ്ഞല്‍ചേര്‍ത്ത് മച്ചിലും ഭിത്തിയിലും കൈപ്പത്തിമുക്കി പതിക്കും.  ഗൗളിക്ക് ഓണം കൊടുക്കുകയാണ്. പിന്നെ പൂവാലിപ്പശുവിനു  അതേമാവുകൊണ്ട് ഗോപിയിട്ട് കൊടുക്കും. പിന്നെ പിറ്റേന്ന് വേണ്ട വിഭവങ്ങള്‍ ഒരുക്കുന്ന  തിരക്കിലേക്കു വീഴുകയായി.

തിരുവോണനാളില്‍ പ്രഭാതത്തില്‍ പൂക്കളത്തില്‍ മരപ്പലകയില്‍ ഇലയിട്ട് അരിമാവ് തുകൂം. പിന്നെ തൃക്കാക്കരയപ്പന്റെ വിഗ്രഹം വയ്ക്കും. പൂക്കള്‍കൊണ്ട് വിഗ്രഹം മൂടും. പാലടയും പഴവും ശര്‍ക്കരയും നേദിക്കും. ആര്‍പ്പുംകുരവുയുമായി തൃക്കാക്കരയപ്പനെ വരവേല്ക്കും. ചതയംനാള്‍കഴിഞ്ഞ് നല്ല മുഹൂര്‍ത്തില്‍ വിഗ്രഹമിളക്കി പൂക്കളം വാരും.

വിഭവസമൃദ്ധമായഓണസദ്യയാണ് ഓണത്തിന്റെ മറ്റൊരു പ്രത്യേകത. കുടില്‍ തൊട്ട് കൊട്ടാരം  അതുവേണമൊണ് മാമൂല്‍. കാണം വിറ്റും ഓണം ഉണ്ണം എല്ലേ ചൊല്ല്. 
നിലവിളക്കിന്റെമുില്‍ നാക്കിലത്തുമ്പത്ത് വിഭവങ്ങള്‍ വിളമ്പിനേദിക്കും.  പിന്നെ  എല്ലാവരും ഉണ്ണാനിരിക്കും. നാക്കിലയുടെ മുറിപ്പാട് വലതുഭാഗത്തുവരുവിധം ഇല ഇടണം. ഇടത്തുമുകളില്‍ ഉപ്പേരിയും താഴെ ശര്‍ക്കര പുരട്ടിയും പപ്പടവും വയ്ക്കണം. വലത്തുഭാഗത്ത് കാളന്‍, എരിശ്ശേരി, ഓലന്‍ എിവ വിളമ്പണം. നടുക്ക് ചോറ്. പിന്നെ പരിപ്പും. സാമ്പാര്‍, പ്രഥമന്‍, പുളിശ്ശേരി, സംഭാരം എിവ പിാലെ വിളമ്പണം. നാലുകൂട്ടുകള്‍  ഉപ്പിലി'ത് വേണം. നാലുകൂട്ടും  മെഴുക്കുപുരട്ടി എന്നിവയും  ഉണ്ടായിരിക്കണം. ഇഞ്ചിക്കറി ഉണ്ടായിരിക്കണം.

ഓണമുണ്ടുകഴിഞ്ഞാല്‍ പിന്നെ വിനോദങ്ങളായി. 
കാര്‍ണവന്മാര്‍ പൂമുഖത്തുകൂടിയിരുന്നു  അക്ഷരശ്ലോകം ചൊല്ലും. സ്ത്രീകളും പെണ്‍കുട്ടികളും  മുറ്റത്ത് കൈകൊട്ടിക്കളി നടത്തും. പുലിക്കളി, ഓണത്തല്ല്, കടുവാകളി, മാണിക്കച്ചെമ്പഴുക്കാ, ഊഞ്ഞാലാട്ടം ,അശകൊശലേ, കുടമൂത്ത്, കുമ്മാട്ടിക്കളി മറ്റുമുണ്ടാകും. വള്ളംകളിയും ആര്‍പ്പുവിളിയും വള്ളപ്പാട്ടുകളും കൊണ്ട് നാട് മുഖരിതമാകും.
അതെ ...
കാലം മാറിയിയിട്ടും ഓണവും ,ഓണവിശേഷങ്ങളും മാറുന്നില്ല .
മലയാളിയുടെ സ്വന്തം  ഓണം മാറ്റമില്ലാത്തങ്ങനെ .....

  മച്ചിന്മേല്‍ ഗൗളിക്കും ഓണം  (അനില്‍ പെണ്ണുക്കര )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക