Image

ഒളിമ്പിക്‌സ് ലക്ഷ്യം വച്ച് ആലീസ് എത്താൻ ഇനി മൂന്നുദിനങ്ങൾ

Published on 03 September, 2019
ഒളിമ്പിക്‌സ് ലക്ഷ്യം വച്ച് ആലീസ് എത്താൻ ഇനി മൂന്നുദിനങ്ങൾ

അഭിനയിച്ച എല്ലാ സിനിമയും ഹിറ്റ്‌ ആക്കിയ നായിക രജീഷ വിജയൻ ഫൈനൽസുമായി എത്തുന്നു . പാവാടയ്ക്കും, പഞ്ചവർണ്ണതത്ത എന്നീ ഹിറ്റ് സിനിമകൾക്ക്‌ ശേഷം മണിയൻപിള്ള രാജു നിർമിക്കുന്ന ചിത്രം വെള്ളിയാഴ്ച മുതൽ തിയേറ്ററുകളിലെത്തും. ഓണത്തിന് തിയേറ്ററിൽ എത്തുന്ന ചിത്രത്തിൽ ആരാധകർ ഏറ്റവും പ്രതീക്ഷ അർപ്പിക്കുന്ന ചിത്രമാണ് ഫൈനൽസ്. സൈക്ലിസ്റ്റായ ആലീസിന്റേയും അവളുടെ അച്ഛന്റെയും കഥ പറയുന്ന ചിത്രമാണ് ഫൈനൽസ്. ചിത്രത്തിലെ ഗാനങ്ങളും ടീസറുമെല്ലാം നേരത്തെ ശ്രദ്ധ നേടിയിരുന്നു. നടി പ്രിയ വാര്യരും ഫൈനല്‍സില്‍ ഗാനമാലപിച്ചിട്ടുണ്ട്.

ജൂണ്‍ എന്ന സിനിമയ്ക്കു ശേഷം രജീഷ വിജയന്‍ അഭിനയിക്കുന്ന ചിത്രമാണ് ഫൈനല്‍സ്. നടി മുത്തുമണിയുടെ ഭര്‍ത്താവാണ് സംവിധായകന്‍ പി ആര്‍ അരുണ്‍. ഒരു സമ്പൂര്‍ണ സ്‌പോര്‍ട്‌സ് ചിത്രമായ ഫൈനല്‍സില്‍ സുരാജ് വെഞ്ഞാറമൂടും പ്രധാനവേഷത്തിലെത്തുന്നു. മണിയന്‍പിള്ള രാജുവും പ്രജീവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.ടിനി ടോം, ധ്രുവന്‍, നിസ്താര്‍ അഹമ്മദ്, മണിയന്‍ പിള്ള രാജു, മുത്തുമണി, മിരാനായര്‍, ബേബി അഞ്ജലീനാ ഏബ്രഹാം, മാസ്റ്റര്‍ ഗോവിന്ദ്.എസ്.കണ്ണന്‍ നായര്‍, എന്നിവര്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.എം ഡി.രാജേന്ദ്രന്‍, മനു മഞ്ജിത്ത്, ശ്രീരേഖ എന്നിവരുടെ ഗാനങ്ങള്‍ക്ക് കൈലാസ് മേനോന്‍ ഈണം നല്‍കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക