Image

ലാലേട്ടന്റെ ഫ്ലെക്സിന് ഉമ്മ വച്ച് ഈ യുവനടി !!! കൈയടിച്ച് ആരാധകർ

Published on 03 September, 2019
ലാലേട്ടന്റെ ഫ്ലെക്സിന് ഉമ്മ വച്ച് ഈ യുവനടി !!! കൈയടിച്ച് ആരാധകർ

മോഡലിങ്ങിൽ നിന്ന് അഭിനയ രംഗത്തേക്ക് എത്തിയ നടിയാണ് മെറീന മൈക്കിള്‍ കുരിശിങ്കല്‍. ചുരുങ്ങിയ ചിത്രങ്ങളിലൂടെ നടി മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറി. മുംബൈ ടാക്‌സി, ഹാപ്പി വെഡിങ്ങ്, അമര്‍ അക്ബര്‍ ആന്റണി, ചങ്ക്സ് എന്നീ സിനിമകളില്‍ അഭിനയിച്ചതിട്ടുള്ള മെറീന എബിയിലൂടെയാണ് ആദ്യമായി നായികയാവുന്നത്. ചങ്ക്സ് എന്ന സിനിമയില്‍ 100 കിലോമീറ്ററിലധികം വേഗതയില്‍ ബുള്ളറ്റ് മോട്ടോര്‍സൈക്കിള്‍ ഓടിച്ച്‌ ഒരു ടോംബോയ് ക്യാരക്ടർ ആയി കൈയ്യടി നേടിയ നടിയാണ് മെറീന മൈക്കിള്‍. ഇപ്പോളിതാ നടി മറ്റൊരു കാര്യം കൊണ്ട് സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ്.

Image result for mareena michael


തന്റെ ഇഷ്ട നടന്റെ ചിത്രത്തില്‍ ചുംബിച്ചു കൊണ്ട് ശ്രദ്ധേയ ആയിരിക്കുകയാണ് മെറീന. മലയാളികളുടെ ചങ്കിടിപ്പായ മോഹന്‍ലാല്‍ തന്നെയാണ് മെറീനയുടേയും ഇഷ്ട നടന്‍. മോഹന്‍ലാലിന്റെ കടുത്ത ആരാധികയാണ് മെറീന. ടിക്ക് ടോക്ക് വീഡിയോയിലാണ് മെറീന മോഹന്‍ലാലിന്റെ ഫ്ലെക്സിന് ഉമ്മ വയ്ക്കുന്നത്. വീഡിയോ ഇതിനോടകം തന്നെ വൈറലായിരിക്കുകയാണ്. മോഹൻലാൽ ഫാൻസ്‌ ഈ വീഡിയോ ഏറ്റെടുത്തു കഴിഞ്ഞു. നിമിഷ നേരം കൊണ്ടാണ് ഇത് വൈറലായത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക