Image

മല്ലപ്പള്ളി സംഗമം ഓണാഘോഷം സെപ്തംബര്‍ 7 ന്

ജീമോന്‍ റാന്നി Published on 03 September, 2019
മല്ലപ്പള്ളി സംഗമം ഓണാഘോഷം സെപ്തംബര്‍ 7 ന്
ഹൂസ്റ്റണ്‍: ഹൂസ്റ്റണിലെ മല്ലപ്പളി താലൂക്കില്‍ നിന്നുമുള്ള പ്രവാസികളുടെ കൂട്ടായ്മയായ മല്ലപ്പള്ളി സംഗമത്തിന്റെ ഈ വര്‍ഷത്തെ ഓണാഘോഷം സെപ്തംബര്‍ 7 ന്  ശനിയാഴ്ച 12  മണിക്ക് സ്റ്റാഫോര്‍ഡില്‍ പ്രോംപ്റ്റ് റിയല്‍റ്റി ഓഫീസ് ഹാളില്‍ ( 920, FM 1092, Murphy Road, Stafford)   വച്ച് നടത്തുമെന്ന് പ്രസിഡന്റ് ചാക്കോ നൈനാന്‍ അറിയിച്ചു.


കേരളത്തനിമയാര്‍ന്ന ഓണാഘോഷം   അത്യന്തം വര്‍ണശബളവും ആകര്‍ഷവുമാക്കി നടത്തുന്നതിന്  വേണ്ടി സെക്രട്ടറി റെസ്‌ലി മാത്യു, വൈസ് പ്രസിഡന്റ് സിജോ ജോയ്, ട്രഷറര്‍ സെന്നി    ഉമ്മന്‍ തുടങ്ങിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു. വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ ഉണ്ടായിരിക്കുന്നതാണ്. കലാപരിപാടികള്‍ അവതരിപ്പിക്കുവാന്‍ അംഗങ്ങള്‍ക്കു അവസരമുണ്ടായിരിയ്ക്കുമെന്നും ഓണാഘോഷ പരിപാടിയിലേക്ക് മല്ലപ്പള്ളി പ്രദേശത്തുനിന്നുമുള്ള എല്ലാ ഹൂസ്റ്റണ്‍ നിവാസികളെയും ഹാര്‍ദ്ദവമായി സ്വാഗതം
ചെയ്യുന്നുവെന്നും സെക്രട്ടറി റെസ്‌ലി മാത്യു അറിയിച്ചു.


കൂടുതല്‍  വിവരങ്ങള്‍ക്ക്;

ചാക്കോ നൈനാന്‍ (പ്രസിഡണ്ട്) 8326617555
 
മല്ലപ്പള്ളി സംഗമം ഓണാഘോഷം സെപ്തംബര്‍ 7 ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക