Image

'മാന്ത്രികച്ചെപ്പ്' കലാവേദിയുടെ കലോപഹാരം.ടിക്കറ്റ് വിതരനോല്‍ഘടനം നിര്‍വ്വഹിച്ചു

പി പി ചെറിയാന്‍ Published on 03 September, 2019
'മാന്ത്രികച്ചെപ്പ്' കലാവേദിയുടെ കലോപഹാരം.ടിക്കറ്റ് വിതരനോല്‍ഘടനം നിര്‍വ്വഹിച്ചു
പതിനഞ്ചാം വാര്‍ഷികമാഘോഷിക്കുന്ന കലാവേദി യു എസ് എ യുടെ  കലോപഹാരമായി ന്യൂയോര്‍ക്കില്‍ അവതരിപ്പിക്കുന്ന 'മാന്ത്രികച്ചെപ്പ്' എന്ന സാമൂഹ്യ നാടകം ടിക്കറ്റ് വിതരനോല്‍ഘടനം  സെപ്തംബര് രണ്ടിനു വൈകീട്ടു ന്യൂയോര്‍ക് ക്യുന്‍സ് ടൈസണ്‍ സെന്ററില്‍ വെച്ച് സംഘടിപ്പിച്ച ചടങ്ങില്‍ ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ലബ്ബിന്റെ സ്ഥാപക ചെയര്‍മാന്‍ ശ്രീ ജിന്‍സ്‌മോന്‍  ശ്രീ ജയനില്‍ നിന്നും ഏറ്റുവാങ്ങിക്കൊണ്ട് നിര്‍വ്വഹിച്ചു.കലാവേദി  പ്രസിഡന്റ് ക്രിസ് തോപ്പില്‍ അദ്ധ്യക്ഷ പ്രസംഗം നടത്തി.ന്യൂ യോര്‍ക്കിലെ പ്രമുഖ സാംസ്‌കാരിക പ്രവര്‍ത്തകര്‍ ചടങ്ങില്‍ പങ്കെടുത്തു .

പ്രശസ്ത കവിയും സംവിധായകനുമായ ശ്രീ ജയന്‍ കെ. സി., ആഘോഷ പരിപാടികളുടെ ക്യാമ്പയിന്‍ ന്യൂ യോര്‍ക്കില്‍  ഉത്ഘാടനം ചെയ്തു. ലോക നാടകത്തിന്റെ തട്ടകവും   കുടിയേറ്റ ജീവിതത്തിന്റെ ഭൂമി കേന്ദ്രവുമായ  ന്യൂ യോര്‍ക്കില്‍ ഒരു പറ്റം മലയാളി കലാകാരന്‍മാര്‍ നാടകം എന്ന കലയിലൂടെ കലാവേദിയുടെ അരങ്ങില്‍ കലാ ആഖ്യാനം നടത്തുമ്പോള്‍ അത് തികച്ചും മാനവികതയുടെ പ്രതീക്ഷയാണെന്ന് ശ്രീ ജയന്‍ തന്റെ ഉത്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

2004 ല്‍ നടനും സംവിധായകനുമായ ശ്രീനിവാസനാണ് ന്യൂ യോര്‍ക്കില്‍ കലാവേദി ഉത്ഘാടനം ചെയ്തത്. 2004  മുതല്‍ കേരളത്തിലും അമേരിക്കയിലും കലാസാംസ്‌കാരിക രംഗത്തും സാമൂഹ്യ സേവന രംഗത്തും കലാവേദി സജീവമായിതന്നെ പ്രവര്‍ത്തിച്ചു പോരുന്നു. 2005 മുതല്‍ ദിവസേന അപ്‌ഡേഷനുമായി കലാവേദി ഓണ്‍ ലൈന്‍ ഡോട്ട് കോം എന്ന പോര്‍ട്ടല്‍ പ്രവര്‍ത്തിച്ചിരുന്നു. അമേരിക്കയിലെയും കേരളത്തിലെയും കലാസാംസ്‌കാരിക വിശേഷങ്ങള്‍ കൂടാതെ, മലയാളത്തിലെ  പ്രമുഖ എഴുത്തുകാരുടെ പ്രത്യക ലേഖനങ്ങളും പ്രസിദ്ധികരിച്ചിരുന്നു. സാങ്കേതിക മാറ്റം ഉള്‍ക്കൊണ്ട് 2019  മുതല്‍ കലാവേദി ടി വി ഡോട്ട് കോം എന്ന പോര്‍ട്ടല്‍ വഴി വീഡിയോ അഭിമുഖങ്ങളും പ്രേത്യക പരിപാടികളും യൂട്യൂബ് ചാനല്‍ എന്ന നിലയില്‍ പ്രവര്‍ത്തിച്ചു വരുന്നു. ചുരുങ്ങിയ സമയം കൊണ്ട് 4500 ലധികം സബ്‌സ്‌ക്രിപ്ഷന്‍ നേടിയെടുക്കാനും നാലു ലക്ഷത്തിലധികം വ്യൂര്‍ഷിപ് നേടിയെടുക്കാനും ഈ ചാനലിനായി.  വളരെ കുറഞ്ഞ സമയം കൊണ്ട് നേടിയ വന്‍പിച്ച ജനപ്രീതി കാരണം മലയാളത്തിലെ  പ്രമുഖ ടി വി ചാനലായ റിപ്പോര്‍ട്ടര്‍ ടി വി, കലാവേദിയുടെ പ്രത്യക വീഡിയോ പരിപാടിയായ വാല്‍ക്കണ്ണാടി,  ഗ്ലോബല്‍ റിപ്പോര്‍ട്ടര്‍ എന്ന തങ്ങളുടെ പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തി പ്രദശിപ്പിച്ചു വരുന്നു.

2004  മുതല്‍ ന്യൂയോര്‍ക്കില്‍ നിരവധി കലാപരിപാടികള്‍ കലാവേദി സംഘടിപ്പിച്ചിട്ടുണ്ട്. യുവതലമുറയിലെ നിരവധി കുരുന്നുകള്‍ക്ക് കലാവേദിയുടെ അരങ്ങുകളിലൂടെ  തങ്ങളുടെ കഴിവുകള്‍ പ്രദര്‍ശിപ്പിച്ചു രംഗത്തു ശോഭിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

2005 ലും 2006 ലും തിരുവനന്ത പുരത്തു വച്ച് നടത്തപ്പെട്ട കലാവേദി പരിപാടികള്‍ കേരളത്തിലെ പ്രമുഖ രാഷ്ട്രീയ സാമൂഹ്യ സാംസ്‌ക്കാരിക നേതാക്കളുടെ സാന്നിധ്യം കൊണ്ടും മികവ് കൊണ്ടും ശ്രദ്ദേയമായിട്ടുണ്ട്.  2006 മുതല്‍ പ്രവര്‍ത്തിച്ചുവരുന്ന ആര്ട്ട് ഫോര്‍ ലൈഫ് ( കല ജീവന് വേണ്ടി ) എന്ന ജീവ കാരുണ്യ പദ്ധതി കേരളത്തിലെ പ്രേത്യക പരിഗണനയര്‍ഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടുന്ന വിദ്യാഭ്യാസ സഹായങ്ങള്‍ ചെയ്തു വരുന്നു. ന്യൂ യോര്‍ക്കിലും ഭാവന രഹിതരായ  ആളുകളെ സഹായിക്കുന്ന കര്‍മ്മപദ്ധതിയും 'ആര്ട്ട് ഫോര്‍ ലൈഫ് ' ന്റെ ഭാഗമാണ്. ഇരുപതോളം കുടുംബങ്ങളാണ് കലാവേദി ഫാമിലി ക്ലബ്ബില്‍ ഇപ്പോള്‍ അംഗങ്ങളായി പ്രവര്‍ത്തിക്കുന്നത്. നിലവില്‍, ക്രിസ് തോപ്പില്‍ പ്രസിഡണ്ട് ആയും സിബി ഡേവിഡ് സെക്രട്ടറിയായും മാത്യു മാമ്മന്‍ ട്രസ്റ്റിയായും പ്രവര്‍ത്തിക്കുന്നു. എല്ലാ മൂന്നു മാസങ്ങള്‍ കൂടുമ്പോഴും ക്ലബ്ബ് മെംബേര്‍സ് ഒത്തു കൂടുകയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്യുന്നു. 'ബീയോണ്ട് ബാരിയേഴ്‌സ് ' എന്നതാണ് കലാവേദിയുടെ ആപ്തവാക്യം. ജാതി മത സമുദായ വ്യവസ്ഥകള്‍ക്ക് അതീതമായി മാനവികതയില്‍ ഉറച്ചു നില്‍ക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

അരങ്ങിലും അണിയറയിലും പ്രവര്‍ത്തിച്ചു പരിചയസമ്പന്നരായ കലാകാരന്മാരുടെയും കലാകാരികളുടെയും മികവാര്‍ന്ന അഭിനയ മുഹര്‍ത്തങ്ങള്‍ കൊണ്ട് അവിസ്മരണീയമായ അനുഭവമാണ് മാന്ത്രികച്ചെപ്പ് എന്ന നാടകം സമ്മാനിക്കുന്നത്. കേരളത്തില്‍ പ്രൊഫഷണല്‍ നാടക രംഗത്തും സിനിമയിലും അഭിനയ രംഗത്തും സംവിധാന രംഗത്തും പേര് കേട്ട കലാകാരന്‍ ശ്രീ തോമസ് തയ്യില്‍ ആണ് ഈ നാടകത്തിന്റെ സംവിധായകന്‍. തികഞ്ഞ മികവോടെ അരങ്ങേറുന്ന ഈ നാടകം കലാസ്‌നേഹികള്‍ക്ക് മറക്കാനാവാത്ത ഒരനുഭവമായിരിക്കുമെന്ന് സംഘാടകര്‍ ഉറപ്പിച്ചു പറയുന്നു.

നവംബര്‍ രണ്ടാം തീയതി ശനിയാഴ്ച  വൈകിട്ട് ആറു മണിക്ക് ന്യൂ  യോര്‍ക്കിലെ ക്യുന്‍സിലുള്ള ഇര്‍വിന്‍ ആള്‍ട് മാന്‍ ഓഡിറ്റോറിയത്തിലാണ് ഈ നാടകം അരങ്ങേറുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 917  353 1242 എന്ന നമ്പറില്‍ കോണ്ടാക്ട് ചെയ്യുക അല്ലെങ്കില്‍ കലാവേദി ടി വി ഡോട്ട് കോം. കാണുക. 


'മാന്ത്രികച്ചെപ്പ്' കലാവേദിയുടെ കലോപഹാരം.ടിക്കറ്റ് വിതരനോല്‍ഘടനം നിര്‍വ്വഹിച്ചു'മാന്ത്രികച്ചെപ്പ്' കലാവേദിയുടെ കലോപഹാരം.ടിക്കറ്റ് വിതരനോല്‍ഘടനം നിര്‍വ്വഹിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക