Image

ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ സുവിശേഷ യോഗം

വര്‍ഗീസ് പ്ലാമൂട്ടില്‍ Published on 02 September, 2019
ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ സുവിശേഷ യോഗം
ബര്‍ഗന്‍ഫീല്‍ഡ്, ന്യൂജേഴ്‌സി: നോര്‍ത്ത് ന്യൂജേഴ്‌സിയിലെ മലയാളി ക്രിസ്ത്യാനികളുടെ ആദ്യകാല എക്യുമെനിക്കല്‍ കൂട്ടായ്മയായ ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പിന്‍റെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ മുപ്പതില്‍പരം വര്‍ഷങ്ങളായി നടത്തിവരുന്ന കണ്‍വെന്‍ഷനും ഗാനശുശ്രൂഷയും 2019 സെപ്റ്റംബര്‍ 13 വെള്ളിയാഴ്ച വൈകുന്നേരം 6.30 മണിക്കും, 14 ശനിയാഴ്ച വൈകുന്നേരം 6.00 നും  ബര്‍ഗന്‍ഫീല്‍ഡ് സെന്‍റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ചില്‍വെച്ച് (ട.േ ഠവീാമ െഋ്മിഴലഹശരമഹ ഇവൗൃരവ, 34 ഉലഹളീൃറ അ്‌ല., ആലൃഴലിളശലഹറ, ചലം ഖലൃല്യെ 07621) നടത്തപ്പെടും.  ലക്ഷക്കണക്കിനു വിശ്വാസികള്‍ക്ക് പ്രചോദനവും സാന്ത്വനവും പകര്‍ന്നു നല്‍കിവരുന്ന അനുഗൃഹീത സുവിശേഷ പ്രാസംഗികന്‍  വന്ദ്യ പൗലോസ് പാറേക്കര കോര്‍ എപ്പിസ്‌കോപ്പയാണ്  ഈ വര്‍ഷത്തെ കണ്‍വെന്‍ഷനില്‍ വചനശുശ്രൂഷ നിര്‍വഹിക്കുന്നത്.

സഭാ വ്യത്യാസമില്ലാതെ പ്രവര്‍ത്തിച്ചുവരുന്ന ക്രിസ്തീയ കൂട്ടായ്മയായ ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പ് ഒരുക്കുന്ന സുവിശേഷ യോഗത്തില്‍ സകുടുംബം പങ്കെടുത്ത് ആത്മീയ നവീകരണം പ്രാപിക്കുവാന്‍ എല്ലാ വിശ്വാസികളെയും സാദരം ക്ഷണിക്കുന്നുവെന്ന് ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: എഡിസന്‍ മാത്യു പ്രസിഡന്‍റ് (201) 2078942, അജു തര്യന്‍, സെക്രട്ടറി  (201)7249117,  സുജിത് ഏബ്രഹാം, ട്രഷറര്‍  (201) 4964638, റെജി ജോസഫ്, കണ്‍വീനര്‍ (201)6473836, സെബാസ്റ്റ്യന്‍ ജോസഫ്, വൈസ് പ്രസിഡന്‍റ് (201) 5999228, രാജന്‍ മോഡയില്‍ അസി. സെക്രട്ടറി ട്രഷറര്‍ (201)6747492


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക