Image

കുമ്മനം രാജശേഖരന്‍ മെല്‍ബണില്‍ ഹിന്ദു സൊസൈറ്റി ഓണത്തിന് എത്തുന്നു

ജോസ് എം. ജോര്‍ജ് Published on 02 September, 2019
 കുമ്മനം രാജശേഖരന്‍ മെല്‍ബണില്‍ ഹിന്ദു സൊസൈറ്റി ഓണത്തിന് എത്തുന്നു


മെല്‍ബണ്‍ : മുന്‍ മിസോറാം ഗവര്‍ണര്‍ ശ്രീ. കുമ്മനം രാജശേഖരന്‍ ഓസ്‌ട്രേലിയന്‍ പര്യടനത്തിന് എത്തുന്നു. സെപ്റ്റംബര്‍ 15 ന് മെല്‍ബണിലെ സ്പ്രിംഗ് വെയില്‍ ടൗണ്‍ ഹാളില്‍ വച്ച് നടക്കുന്ന  ഓണാഘോഷചടങ്ങുകള്‍ക്കാണ് അദ്ദേഹം എത്തുന്നത്. കേരള ഹിന്ദു സൊസൈറ്റി മെല്‍ബണ്‍ ഒരുക്കുന്ന ഓണം 2019 ലെ മുഖ്യാഥിതിയായാണ് മുന്‍ മിസോറാം ഗവര്‍ണര്‍ എത്തുന്നത്.


ആസ്‌ട്രേലിയയിലെ ഏറ്റവും വലിയ ഹൈന്ദവ കൂട്ടായ്മ ഗഒടങ ന്റെ ഓണാഘോഷത്തിന് കുമ്മനം രാജശേഖരന്‍ മുഖ്യാതിഥി ആകും. സെപ്റ്റംബര്‍ 15 ഞായറാഴ്ച രാവിലെ 11.00 മുതല്‍ അതിവിപുലമായ ഓണാഘോഷം നടത്തപ്പെടുന്നത് .


കഴിഞ്ഞ ഏഴു വര്‍ഷങ്ങളായി വളരെ അനുകരണീയമായ അടുക്കും ചിട്ടയോടും കലാപരിപാടികളും ഓണസദ്യയും നടത്തുന്ന ഗഒടങ, മള്‍ട്ടി കള്‍ച്ചറല്‍ കമ്മീഷന്‍ അടക്കം നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ അതിന്റെ പ്രധാനിധ്യം ഇതിനോടകം തെളിയിച്ചു കഴിഞ്ഞു.


പൂര്‍ണമായും ഓണ്‍ലൈന്‍ ടിക്കറ്റിങ് സംവിധാനമാണ് ആയതിനാല്‍ കഴിവതും വേഗം ഏവരും ടിക്കറ്റ് ബുക്ക് ചെയ്തു ഓണാഘോഷത്തില്‍ പങ്കെടുക്കണം എന്ന് ഭാരവാഹികള്‍ അറിയിച്ചു . മറ്റ് അതിഥികളായി ടൂറിസം മന്ത്രി ശ്രീ. മാര്‍ട്ടിന്‍ പകൂല, ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ രാജ്കുമാര്‍ എന്നിവരും വിശിഷ്ടാഥിതികളായി എത്തും

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക