Image

സര്‍ഘഷ സാധ്യത: വടകരയിലെ നാലു പഞ്ചായത്തുകളില്‍ നിരോധനാജ്ഞ

Published on 06 May, 2012
സര്‍ഘഷ സാധ്യത: വടകരയിലെ നാലു പഞ്ചായത്തുകളില്‍ നിരോധനാജ്ഞ
വടകര: സി.പി.എം വിമത നേതാവ്‌ ടി.പി. ചന്ദ്രശേഖരന്റെ വധവുമായി ബന്ധപ്പെട്ട്‌ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത്‌ വടകരയിലെ നാലു പഞ്ചായത്തുകളില്‍ ഏഴ്‌ ദിവസത്തേക്ക്‌ നിരോധനാജ്‌ഞ ഏര്‍പ്പെടുത്തി. ഏറാമല, അഴിയൂര്‍, ഒഞ്ചിയം, ചോറോട്‌ എന്നിവിടങ്ങളിലാണു നിരോധനാജ്‌ഞ ഏര്‍പ്പെടുത്തിയത്‌.

അന്വേഷണത്തിന്‌ നേതൃത്വം നല്‍കുന്ന ക്രൈംബ്രാഞ്ച്‌ എ.ഡി.ജി.പി. വിന്‍സന്‍ എം.പോള്‍ വൈകിട്ട്‌ വടകരയിലെത്തും. സിപിഎമ്മിലെ ചില ഏരിയാ നേതാക്കളെ കേന്ദ്രീകരിച്ചാണ്‌ അന്വേഷണം പുരോഗമിക്കുന്നത്‌.

വിന്‍സന്‍ എം പോളിനെ സംഘത്തലവനായും കോഴിക്കോട്‌ റൂറല്‍ എസ്‌പി ടി.കെ. രാജ്‌മോഹനെ അന്വേഷണ ഉദ്യോഗസ്‌ഥനായും ഇന്നലെ നിയമിച്ചിരുന്നു. മുന്‍ കണ്ണൂര്‍ എസ്‌പിയും നിലവില്‍ പൊലീസ്‌ ആസ്‌ഥാനത്ത്‌ എഐജിയുമായ അനൂപ്‌ കുരുവിള ജോണിനേയും ടീമില്‍ ഉള്‍പ്പെടുത്തി.

ഡിവൈഎസ്‌പി കെ പി ഷൗക്കത്തലി, കണ്ണൂര്‍ ക്രൈംബ്രാഞ്ച്‌ ഡിവൈഎസ്‌പി കെ വി സന്തോഷ്‌ ,വടകര ഡിവൈഎസ്‌പി ജോസി ചെറിയാന്‍, കുറ്റിയാടി സിഐ ബെന്നി എന്നിവരാണ്‌ ടീമിലെ മറ്റുള്ളവര്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക