Image

ഹിലരി ക്ലിന്റന്‍ ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തി

Published on 06 May, 2012
 ഹിലരി ക്ലിന്റന്‍ ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തി
കൊല്‍ക്കത്ത: അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റന്‍ മൂന്നു ദിവസത്തെ ഇന്ത്യന്‍ സന്ദര്‍ശനത്തിന്‌ കൊല്‍ക്കത്തയിലെത്തി. അവര്‍ നാളെ പശ്‌ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായി നാളെ കൂടിക്കാഴ്‌ച നടത്തും. കൂടിക്കാഴ്‌ചയില്‍ ചില്ലറ വ്യപാര രംഗത്തെ വിദേശ നിക്ഷേപം പ്രധാന ചര്‍ച്ചയാകുമെന്നാണ്‌ സൂചന. വിദേശ നിക്ഷേപം അനുവദിക്കുന്നതിനെതിരെ മമത ശക്‌തമായി നിലപാടെടുത്തിരുന്നു. ഹിലറിയുടെ സന്ദര്‍ശനം പ്രമാണിച്ച്‌ കൊല്‍ക്കത്തയില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. ചൊവ്വാഴ്‌ച ഡല്‍ഹിയിലെത്തുന്ന ഹിലരി പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ്‌, വിദേശകാര്യ മന്ത്രി എസ്‌.എം. കൃഷ്‌ണ എന്നിവരുമായി ചര്‍ച്ച നടത്തും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക