Image

ഓണ നിറങ്ങളുമായി അത്തം പിറന്നു

അനില്‍ പെണ്ണുക്കര Published on 02 September, 2019
ഓണ നിറങ്ങളുമായി അത്തം പിറന്നു
ഓണത്തിനു പൊന്നിന്റെ   മഞ്ഞനിറമാണ്. ഓണനിലാവിനും ഓണക്കോടിക്കും അതേനിറം. പപ്പടത്തിനും അതെ  നിറം. വിളഞ്ഞുപാടമായ ആവണിപ്പാടത്തിനും മഞ്ഞനിറം. മുക്കുറ്റിപ്പൂവിനും ഓണനിറമാണ്. നെറ്റിയില്‍ വിളങ്ങുന്ന  കളഭക്കുറിക്കും തിരുവോണത്തിന്റെ   അഴകാണ്. പൂവാലിപ്പശുവിന്റെ നെറ്റിയില്‍ അമ്മചാര്‍ത്തുന്ന ഗോപിക്കുറിക്കും മഞ്ഞനിറം. അതേ ആവണിക്ക്, തിരുവോണത്തിന്റെ   നിറം...

ഓണത്തിനു ഒരു മുമ്പാണ് പിള്ളേരോണം. കര്‍ക്കടകമാസത്തിലെ തിരുവോണം. പണ്ട് ഓണമൊരുക്ക് അന്നേദിവസംമുതല്‍ ആരംഭിക്കുമായിരുന്നു . നാട്ടിന്‍ പുറങ്ങളില്‍ അന്നേദിവസം കുട്ടികള്‍ പൂക്കളം ഇടുമായിരുന്നു . മഹാവിഷ്ണു വാമനരൂപം ധരിച്ച് വദിവസമാണെത്ര കര്‍ക്കടകത്തിലെ തിരുവോണം. അതുകൊണ്ടാണ് ഈ ദിവസം പിള്ളേരോണമായി ആഘോഷിക്കുത്.

ഓണംവരുതിനു വളരെമുമ്പേ ഓണ്ത്തിന്റെ വരവറിയിച്ചുകൊണ്ട് പുള്ളുവനും കുടുംബവും പാടാന്‍ എത്തും. കര്‍ക്കടകത്തിന്റെ അവസാനനാള്‍ രാത്രികളിലാണ് വീണക്കുടങ്ങളുമായി പുള്ളുവനും കൂ'രും എത്തുന്നത്. പഞ്ഞംപാടിയൊഴിക്കുന്ന  പുള്ളവനും കുടുംബത്തിനും നെല്ലും പച്ചക്കറികളും നാളികേരവും മറ്റും നല്കി പ്രീതിപ്പെടുത്തും. പിന്നെ തിരുവോണമൊഴിയുമ്പോള്‍ പകല്‍പടാനെത്തുന്ന  പുള്ളുവനും കുടുംബത്തിനും പണവും ഓണക്കോടിയും ഉപ്പേരിയും നല്കിയിരുന്നു.

ചിങ്ങമാസനാളുകളില്‍ നാടുമുഴുവന്‍ നിറയുന്ന  പ്രാര്‍ത്ഥനയാണ് ഇത്. കര്‍ക്കടകം കഴിഞ്ഞുവരുന്ന  ചിങ്ങമാസം സമൃദ്ധിയുടേതാണ്. നിറയും പൊലി എല്ലാവരുടേയും ആഗ്രഹമാണ്. മൂടയില്‍ നെല്ല് നിറയണമെ പ്രാര്‍ത്ഥനയാണ്. അദ്യത്തെ കറ്റ ക്ഷേത്രത്തില്‍ സമര്‍പ്പിക്കും. ഇതാണ് നിറപ്പുത്തരി ആഘോഷം. ഉള്ളവനും ഇല്ലാത്തവനും ഒരേപ്രാര്‍ത്ഥനയിലാണ്.  ഇല്ലംനിറ, വല്ലം നിറ, കുട്ടനിറ, പത്തായം നിറ, നാടു നിറ (നാടു പൊലി) എന്ന  പ്രാര്‍ത്ഥനയോടെ എല്ലാവരും ചിങ്ങമാസത്തെ വരവേല്‍ക്കുന്നു . എല്ലായിടത്തും എല്ലാവര്‍ക്കും സമൃദ്ധി അതാണ് ഓണത്തിന്റെ പ്രാര്‍ത്ഥന.

ചിങ്ങം പിറന്നാള്‍  പിന്നെ  മഹാബലിയെ സ്വീകരിക്കുവാനുള്ള തത്രപ്പാടിലാണ് മാലോകര്‍. വീടുംപരസവും വൃത്തിയാക്കുന്നു . അപ്പോഴേക്കും അത്തവും വന്നുദിക്കും. അത്തംമുതല്‍ പത്തുനാള്‍വരെ മുറ്റത്ത് പൂക്കളം ഇടുകയായി.

വ്രതശുദ്ധിയോടെവേണം പൂക്കളം ഇടാന്‍. വെറും തറയില്‍ പൂക്കളമൊരുക്കരുത്. നിലം മെഴുകി വൃത്തിയാക്കി പൂത്തറയില്‍ പൂക്കളം ഇടണം. സൂര്യോദയത്തിനുമുമ്പേ കുളിച്ചൊരുങ്ങി വിളക്കും നിറകിണ്ടിയുംവച്ച് സൂര്യദേവിനെ സ്മരിച്ച് പ്രാര്‍ത്ഥിച്ചുകൊണ്ട് പൂക്കളം ഇടണം. തുമ്പപ്പൂവും തുളസിപ്പൂവും പ്രാര്‍ത്ഥയോടെ കളത്തിന്റെ നടുക്ക് വയ്ക്കുന്നു . പിന്നെ പൂവിളിയോടെ പൂക്കൂടകളുമായി പൂനുള്ളാന്‍ പോകുന്നു.

പ്രജകള്‍ക്കെല്ലാം തൃക്കാക്കരയില്‍ തന്നെ കാണാന്‍ പറ്റുകയില്ലന്ന അറിഞ്ഞ തൃക്കാക്കരയപ്പന്‍ മുറ്റത്ത് പൂക്കളമൊരുക്കി അതില്‍ തന്നെ പ്രതിഷ്ഠിച്ച് പ്രാര്‍ത്ഥിച്ചുകൊളളാന്‍ അനുഗ്രഹിച്ചു. പൂക്കളമൊരുക്കലിന്റെ ഐതിഹ്യം അതാണത്രേ.

അത്തക്കളത്തിന് എല്ലാ പൂക്കളും ഇണങ്ങുകയില്ല. കാക്കപ്പൂവ്, അശോകപ്പൂവ്, തുമ്പപ്പൂവ്, അതിരാണിപ്പൂവ്, അരിപ്പൂവ്, മുല്ലപ്പൂവ്, നന്ത്യാര്‍വ'പ്പൂവ്, ശംഖുപുഷ്പം, കാശിപ്പൂവ്, സുന്ദരിപ്പൂവ്, തെച്ചിപ്പൂവ്, ചെമ്പരത്തിപ്പൂവ്, മന്ദാരപ്പൂവ്, കോളാമ്പിപ്പൂവ് എിവയാണ് പൂക്കളത്തില്‍ നിരക്കേണ്ടത്. തുമ്പപ്പൂവ് നിശ്ചയമായും ഉണ്ടാവണം. ഒപ്പം ഓണനിറമുള്ള മുക്കുറ്റിപ്പൂവും.

അത്തംചിത്തിരനാളുകളില്‍ തുമ്പപ്പൂവും തുളസിപ്പൂവും മാത്രമേ കളത്തില്‍ ഉണ്ടാകൂ. ചോതിമുതല്‍ നിറമുള്ളപൂവുകള്‍ നിറഞ്ഞുതുടങ്ങും. തെച്ചിയും ചെമ്പരത്തിയും അുമുതല്‍ കളത്തിനുനിറം പകരും. ഒരോദിവസം കഴിയുന്തോറും കളത്തിലെ പൂവ'ങ്ങളുടെ എണ്ണം കൂടിക്കൂടിവരും. പൂക്കളുടെ നിറവും മാറിക്കൊണ്ടിരിക്കും.

മൂലം നാളില്‍  മൂലകളോടുകൂടിയ ചതുരാകൃതിയിലുള്ള പൂക്കളമാണ് വേണ്ടത്.  പൂരാടംമുതല്‍ പൂക്കളത്തില്‍ പൂക്കുട കുത്തണം. കോളാമ്പിപ്പൂവും ചെമ്പരത്തിപ്പൂവും ഈര്‍ക്കില്‍കോര്‍ത്ത് നടുക്ക് കുടപോലെ കുത്തണം. ഇതാണ് പൂക്കുട. മണ്ണ് കുഴച്ച് ചതുരവശങ്ങളോടുകൂടി തൃക്കാക്കരയപ്പന്റെ വിഗ്രഹം ഇതില്‍വയ്ക്കണം.

ഉത്രാടംനാളില്‍ ഏറ്റവുംവലുപ്പമുള്ള പൂക്കളമാണ് വേണ്ടത്. അന്നുവരെ പൂനുള്ളാവൂ.

അത്തം തൊട്ട്  അഞ്ചാംനാള്‍ ഊഞ്ഞാല്‍ ഇടും. ഊഞ്ഞാല്‍വള്ളിയോ പുത്തന്‍കയറോ ഉപയോഗിക്കും. കാവില്‍നിന്നും  ഊഞ്ഞാല്‍വള്ളി വെട്ടിയെടുത്ത് അറ്റം തല്ലിച്ചതച്ച് മാവിന്‍കൊമ്പത്തോ ഇലഞ്ഞിക്കൊമ്പത്തോ കെട്ടും .പിന്നെ പ്രായക്രമത്തില്‍ ആട്ടമാരംഭിക്കും ചില്ലാട്ടമാണ് ഊഞ്ഞാലാട്ടാ 'വിനോദത്തിലെ മത്സര ഇനം. ഉയരെ ആടിച്ചെ് ചുണ്ടില്‍ ഇലത്തുമ്പുമായി വരണം. പ്രോത്സാഹനമായി ആര്‍പ്പുവിളികള്‍ ഉണ്ടാകും.

ഇതെല്ലം ഒരുകാലത്ത് നമ്മള്‍ ആഘോഷിച്ചിരുന്ന ഓണക്കളികള്‍ .പലതും അന്യം നിന്ന് പോകാതിരിക്കുവാന്‍ മലയാളികള്‍ ശ്രമിക്കുന്നു .അതുകൊണ്ടാണല്ലോ ഓണാഘോഷങ്ങള്‍ മലയാളിക്ക് മറക്കാന്‍ പറ്റാത്തത് .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക