Image

ഗൃഹാതുരത്വ സ്മരണകള്‍ ഉണര്‍ത്തി നോര്‍ത്ത് ടെക്‌സസിലെ ഓണാഘോഷങ്ങള്‍

ഏബ്രഹാം തോമസ് Published on 02 September, 2019
ഗൃഹാതുരത്വ സ്മരണകള്‍ ഉണര്‍ത്തി നോര്‍ത്ത് ടെക്‌സസിലെ ഓണാഘോഷങ്ങള്‍
നോര്‍ത്ത് ടെക്‌സസിലെ ഡാലസ് ഫോര്‍ട്ട് വര്‍ത്ത് നഗരസമൂഹത്തിന്റെ ഈ വര്‍ഷത്തെ ആദ്യത്തെ ഓണാഘോഷങ്ങള്‍ വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഡാലസ്, നോര്‍ത്ത് ടെക്‌സസ് പ്രോവിന്‍സുകളുടെ ആഭിമുഖ്യത്തില്‍ ഗാര്‍ലാന്‍ഡിലെ സെന്റ് തോമസ് കാത്തലിക് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നടന്നു.

സണ്ണിവെയ്ല്‍ ടൗണ്‍ഷിപ്പ് മേയര്‍ സജി ജോര്‍ജ് ഓണസന്ദേശം നല്‍കി. റാണി റോബിന്റെ പ്രാര്‍ത്ഥനാഗാനത്തോടെ വിവിധ കലാപരിപാടികളും സന്ദേശങ്ങളും ആരംഭിച്ചു. സോളോ യുഗ്മ, സംഘഗാനങ്ങളും നൃത്തങ്ങളും തിരുവാതിര നൃത്തവും മഹാബലിയുടെ എഴുന്നെള്ളത്തും സ്വീകരണവും ഓണസന്ദേശവും പരിപാടികള്‍ക്ക് നിറപ്പകിട്ടേകി.

നോര്‍ത്ത് ടെക്‌സസ് പ്രോവിന്‍സ് സെക്രട്ടറി സുകുവര്‍ഗീസ് സ്വാഗതം ആശംസിച്ചു. അമേരിക്ക റീജിയന്‍ ചെയര്‍മാന്‍ ഫിലിപ്പ് തോമസ് വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങളും കേരളത്തിലെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുന്ന കൈത്താങ്ങും വിവരിച്ചു. ഡാലസ് പ്രോവിന്‍സ് കമ്മിറ്റി മെമ്പര്‍ അലക്‌സ് അലക്‌സാണ്ടര്‍ പ്രളയം മൂലം ദുരിതം അനുഭവിക്കുന്നവര്‍ക്ക് ഉദാരമായി സംഭാവന നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചു.

ഡാലസ് പ്രോവിന്‍സ് ചെയര്‍ വര്‍ഗീസ് മാത്യു നോര്‍ത്ത് ടെക്‌സസ് പ്രോവിന്‍സ് വൈസ് പ്രസിഡന്റ് ആന്‍സി തലച്ചെല്ലൂര്‍, ട്രഷറര്‍ ശാന്താപിള്ള, കമ്മിറ്റി മെമ്പര്‍ സാബു ഇത്താക്കന്‍, ഇലക്ഷന്‍ കമ്മീഷ്ണര്‍ ചെറിയാന്‍ അലക്‌സാണ്ടര്‍ എന്നിവര്‍ പരിപാടികള്‍ക്ക് പ്രധാന നേതൃത്വം നല്‍കി. മുന്‍ ഗ്ലോബല്‍ വൈസ് പ്രസിഡന്റ് ജോണ്‍സണ്‍ തലച്ചെല്ലൂര്‍ എംസിയായി പ്രവര്‍ത്തിച്ചു. ഡാലസ് പ്രൊവിന്‍സ് സെക്രട്ടറി ഫിലിപ്പ് ചാക്കോ കൃതജ്ഞത പ്രകാശിപ്പിച്ചു.

വിഭവസമൃദ്ധമായ ഓണസദ്യയോടെ ആഘോഷങ്ങള്‍ സമാപിച്ചു.

ഗൃഹാതുരത്വ സ്മരണകള്‍ ഉണര്‍ത്തി നോര്‍ത്ത് ടെക്‌സസിലെ ഓണാഘോഷങ്ങള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക