Image

കെ സി വൈ എല്‍ സംഗമത്തിന്റെ ഒരുക്കങ്ങള്‍ക്ക് ചിക്കാഗോയില്‍ ഉജ്വല തുടക്കം

ജോയിച്ചന്‍ പുതുക്കുളം Published on 01 September, 2019
കെ സി വൈ എല്‍ സംഗമത്തിന്റെ ഒരുക്കങ്ങള്‍ക്ക് ചിക്കാഗോയില്‍ ഉജ്വല തുടക്കം
ചിക്കാഗോ : 1969ല്‍ കൈപ്പുഴയില്‍ സ്ഥാപിതമായ കെ സി വൈ എല്‍ എന്ന മഹത്തായ യുവജന സംഘടനയുടെ 50 വര്‍ഷം തികയുന്ന ജൂബിലിയുടെ ഭാഗമായി നാളിതുവരെ പ്രവര്‍ത്തിച്ച ആളുകളുടെ ആഗോള സംഗമം ചിക്കാഗോയില്‍ നവം 1,2,3 തീയതികളില്‍ നടക്കുന്നു.

പ്രസ്തുത സമ്മേളനത്തിന്റെ സ്വാഗതസംഘം ഉത്ഘാടനവും അതിരൂപതാ ദിനവും ഓഗസ്റ്റ് 29 വ്യാഴാഴ്ച വൈകിട്ട് ക്‌നാനായ റീജിയണ്‍ ഡയറക്ടര്‍ ഫാ. തോമസ് മുളവനാല്‍ നിര്‍വഹിച്ചു. സമ്മേളനത്തോടനുബന്ധിച്ചു ടോണി പുല്ലാപ്പള്ളി സാമുദായത്തെ കുറിച്ച് വിശദമായ ഒരു ക്ലാസ്സ് നയിക്കുകയുണ്ടായി. സാജു കണ്ണമ്പള്ളി, ഫാ.ബിന്‍സ് ചേത്തലില്‍,ജോര്‍ജ് തൊട്ടപ്പുറം, ലിന്‍സണ്‍ കൈതമല, കെ സി എസ് സെക്രട്ടറി റോയി ചേലമല എന്നിവര്‍ പ്രസംഗിച്ചു.

കെ സി എസ് പ്രസിഡണ്ട് ഷിജു ചെറിയത്തില്‍, കമ്മറ്റി അംഗങ്ങളായ ബിജു കെ ലൂക്കോസ്, ലിന്‍സ് താന്നിച്ചുവട്ടില്‍, ദീപ മടയനകാവില്‍, ഷിബു മുളയാനിക്കുന്നേല്‍ , സാബു നടുവീട്ടില്‍, ആല്‍വിന്‍ പിണര്‍കയില്‍, ഫാ ബിബി തറയില്‍, മാത്യു തട്ടാമറ്റം, ഷിനു ഇല്ലിക്കല്‍, റ്റിനു പറഞ്ഞാടാന്‍, റൊണാള്‍ഡ് പൂക്കുമ്പേല്‍, ഡോ ജിനോയ് മാത്യു , അഗസ്റ്റിന്‍ ആലപ്പാട്ട് സിബി കൈതക്കത്തോട്ടിയില്‍ എന്നിവര്‍ പങ്കെടുത്തു.

വിവിധ കമ്മറ്റികളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് നവംബര്‍ 1,2 ,3 തീയതികളില്‍ നടക്കുന്ന സംഗമം ചരിത്രമാക്കുവാന്‍ ഒത്തൊരുമിച്ച് പ്രവര്ത്തിക്കണമെന്നു തുടര്‍ന്ന് നടന്ന കമ്മറ്റിയില്‍ ഏവരും അഭിപ്രായപ്പെട്ടു.
സ്റ്റീഫന്‍ ചെളളംബേല്‍ (പി.ആര്‍.ഒ) അറിയിച്ചതാണിത്.

കെ സി വൈ എല്‍ സംഗമത്തിന്റെ ഒരുക്കങ്ങള്‍ക്ക് ചിക്കാഗോയില്‍ ഉജ്വല തുടക്കംകെ സി വൈ എല്‍ സംഗമത്തിന്റെ ഒരുക്കങ്ങള്‍ക്ക് ചിക്കാഗോയില്‍ ഉജ്വല തുടക്കം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക