Image

മുഖക്കുരുവിന് ലേപനങ്ങള്‍ ഉപയോഗിക്കുമ്പോള്‍

Published on 01 September, 2019
മുഖക്കുരുവിന് ലേപനങ്ങള്‍ ഉപയോഗിക്കുമ്പോള്‍
മുഖക്കുരുവിന് ലേപനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം. ചര്‍മത്തില്‍ ലേപനങ്ങളോ ലോഷനുകളോ പുരട്ടിയാല്‍ സാധാരണഗതിയില്‍ അവയുടെ ഒരുശതമാനം മാത്രമേ ചര്‍മത്തിലേക്ക് ആഗീരണം ചെയ്യപ്പെടുകയുള്ളൂ. ചര്‍മം വരണ്ടതാണെങ്കില്‍ രോഗമുള്ള ഭാഗം തണുത്ത ശുദ്ധജലത്തില്‍ അല്‍പസമയം മുക്കിവച്ച ശേഷം ഓയിന്‍റ്‌മെന്‍റ് പുരട്ടുന്നത് മരുന്നിന്‍റെ ആഗീരണം വര്‍ധിപ്പിക്കുന്നതിനു സഹായിക്കും.

ചര്‍മരോഗമുള്ള ഭാഗത്തുനിന്ന് നീരൊലിപ്പ് ഉണ്ടെങ്കില്‍ ആ ഭാഗത്ത് രണ്ടു ഗ്ലാസ് തണുത്ത വെള്ളത്തില്‍ ഒരു ടീസ്പൂണ്‍ ഉപ്പിട്ട ലായനിയില്‍ കോട്ടണ്‍ തുണി അല്‍പനേരം ചുറ്റിവയ്ക്കുന്നത് നീരൊലിപ്പ് കുറയ്ക്കുന്നതിനു സഹായിക്കും. പിന്നീട് ലേപനങ്ങള്‍ പുരട്ടിയാല്‍ എളുപ്പത്തില്‍ ഗുണം കിട്ടുന്നതായിരിക്കും.

മുഖക്കുരു വളരെ കൂടുതലുള്ളവര്‍ക്ക് ഉള്ളില്‍ ഗുളിക കഴിക്കേണ്ടിവരും. ഉള്ളില്‍ ഗുളിക കഴിക്കുന്ന സമയം ലേപനങ്ങള്‍ ഉപയോഗിക്കാതിരിക്കുന്നതാണു നല്ലത്. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക