Image

കണ്ണൂരിലെ പ്രളയബാധിതര്‍ക്ക് ഓണക്കിറ്റുമായി സാരഥി കുവൈറ്റ്

Published on 01 September, 2019
കണ്ണൂരിലെ പ്രളയബാധിതര്‍ക്ക് ഓണക്കിറ്റുമായി സാരഥി കുവൈറ്റ്
കുവൈറ്റ്: കണ്ണൂരിലെ പാപ്പിനിശേരി തുരുത്തി മേഖലയിലെ പ്രളയബാധിതരായ നൂറോളം കുടുംബങ്ങള്‍ക്ക് ഓണക്കിറ്റുകള്‍ വിതരണം ചെയ്യാന്‍ സാരഥി വൈസ് പ്രസിഡന്റ് വിനോദ് കുമാറിന്റെ അദ്ധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന സാരഥി കുവൈറ്റിന്റെ യോഗത്തില്‍ തീരുമാനമായി.

സാരഥി അഹമ്മദി യൂണിറ്റ് ഇതിനായി സമാഹരിച്ച തുക സാരഥി ട്രഷറര്‍ ബിജു.സി.വിക്ക് കൈമാറി. ജനറല്‍ സെക്രട്ടറി കെ.ആര്‍.അജി പ്രളയാനന്തരം സാരഥി നടത്തിയ വിവിധ പ്രവര്‍ത്തനങ്ങളെപറ്റി യോഗത്തില്‍ വിശദീകരിച്ചു.

പ്രസ്തുത യോഗത്തില്‍ സാരഥിയുടെ വിവിധ യൂണിറ്റ് പ്രതിനിധികള്‍ക്കൊപ്പം സാരഥി ട്രസ്റ്റ് ചെയര്‍മാന്‍ ശ്രീ.കെ.സുരേഷ്, വൈസ് ചെയര്‍മാന്‍ സജീവ് നാരായണന്‍, വനിതാ വേദി ചെയര്‍പേഴ്‌സണ്‍ ശ്രീമതി. ബിന്ദു സജീവ്, സാരഥി സെക്രട്ടറി ദീപു , ജോ:സെക്രട്ടറി ബിജു.എം.പി, ഗുരുകുലം ചീഫ് മനു മോഹന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക