Image

റോക്‌ലാന്‍ഡിലെ സെന്റ്‌ മേരീസ് ക്‌നാനായ കത്തോലിക്ക ദേവാലയത്തില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ തിരുന്നാള്‍

Published on 01 September, 2019
റോക്‌ലാന്‍ഡിലെ  സെന്റ്‌ മേരീസ് ക്‌നാനായ കത്തോലിക്ക ദേവാലയത്തില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ തിരുന്നാള്‍
ന്യൂയോര്‍ക്ക്: റോക്‌ലാന്‍ഡിലെ  സെന്റ്‌ മേരീസ് ക്‌നാനായ കത്തോലിക്ക ദേവാലയത്തില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ തിരുന്നാള്‍ സെപ്റ്റംബര്‍ ഒന്ന് മുതല്‍ എട്ട് വരെ  ആഘോഷിക്കുന്നു .തിരുകര്‍മ്മങ്ങളില്‍ പങ്കെടുത്ത് ദൈവാനുഗ്രഹംപ്രാപിക്കുവാന്‍ ഏവരേയും സ്വാഗതം ചെയ്തു.

സെപ്തംബര് ഒന്നാം തിയതി ഞായറാഴ്ച രാവിലെ  തിരുന്നാള്‍ കൊടിയേറ്റോടു കൂടി  തിരുന്നാള്‍ കര്‍മ്മങ്ങള്‍ ആരംഭിക്കുന്നു. സെപ്തംബര് ആറാം  തിയതി വരെ  എല്ലാ ദിവസവും വൈകുന്നേരങ്ങളില്‍  ഏഴ് മണിക്ക്  ലദീഞ്ഞും വിശുദ്ദ കുബാനയുംഉണ്ടായിരിക്കുന്നതാണ് .

സെപ്തംബര് ഏഴാം തിയതി ശനിയാഴ്ച ഇടവക ദിനമായി ആഘോഷിക്കുന്നതാണ് . അന്നേദിവസം വൈകുന്നേരം നാലര മണിക്ക് നടക്കുന്ന വിശുദ്ധ കുര്‍ബാനക്ക് റവ .ഫാ . റെനി കട്ടേല്‍ മുഖ്യ കാര്‍മ്മികനാകും .തുടര്‍ന്ന് ഇടവകയിലെ കലാപ്രതിഭകള്‍അണിനിരക്കുന്ന കല സന്ധ്യ ഉണ്ടായിരിക്കുന്നതാണ്.

സെപ്തംബര് എട്ടാം തിയതി മൂന്ന് മണിക്ക് ആരംഭിക്കുന്ന തിരുന്നാള്‍ റാസയില്‍  റവ .ഫാ സനീഷ് കൈയാലക്കകത്തു  മുഖ്യ കാര്‍മ്മികനാവുകയും റവ .ഫാ ജോര്‍ജ് ഉണ്ണുണ്ണി തിരുന്നാള്‍ സന്ദേശം നല്‍കുകയും ചെയ്യും .ശിങ്കാരി മേളത്തിന്റെഅകമ്പടിയോടെ നടക്കുന്ന പ്രദക്ഷിണത്തിന്  ശേഷം ഫൊറോനാ വികാരി റവ . ഫാ .ജോസഫ് തറക്കല്‍ പരി .കുര്‍ബാനയുടെ  ആശിര്‍വാദം നല്‍കുകയും .സ്‌നേഹവിരുന്നോടെ തിരുന്നാള്‍ സമാപിക്കുകയും ചെയ്യും

തിരുന്നാള്‍ പരിപാടികള്‍ക്ക് ഇടവക വികാരി റവ .ഫാ. ജോസ്ആദോപ്പിള്ളില്‍ , കൈക്കാരന്മാരായ ജോസ് ചാമക്കാലായില്‍ , അലക്‌സ് കിടാരത്തില്‍ , ജോസഫ് കീഴങ്ങാട്ട്  ,ചാക്കോമാന്‍ മൂലേപ്പറമ്പില്‍ ,ജോയ് വാഴമാലയില്‍ എന്നിവര്‍ നേതൃത്വംനല്‍കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക