Image

സി. ജി. വര്‍ഗീസിന്റെ നിര്യാണത്തില്‍ ഫോമാ സണ്‍ഷൈന്‍ റീജിയന്‍ അനുശോചനം രേഖപ്പെടുത്തി

അശോക് പിള്ള, റീജിയണല്‍ പിആര്‍ഒ Published on 31 August, 2019
സി. ജി. വര്‍ഗീസിന്റെ നിര്യാണത്തില്‍ ഫോമാ സണ്‍ഷൈന്‍ റീജിയന്‍ അനുശോചനം രേഖപ്പെടുത്തി
ഫ്‌ളോറിഡ: മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്‌ലോറിഡയുടെ പ്രസിഡന്റ് സുനില്‍ വര്‍ഗീസിന്റെ പിതാവ് കൊട്ടാരക്കര പുലമണ്‍  സി.ജി വര്‍ഗീസിന്റെ (82)  നിര്യാണത്തില്‍ ഫോമാ സണ്‍ഷൈന്‍ റീജിയന്‍ അനുശോചനം രേഖപ്പെടുത്തി. പരേതന്റെ ആത്മാവിനു നിത്യശാന്തി നേരുന്നതിനോടൊപ്പം സുനില്‍ വര്‍ഗീസിന്റെയും  കുടുംബാംഗങ്ങളുടെയും തീരാദുഃഖത്തില്‍ ഫോമാ സണ്‍ഷൈന്‍ റീജിയനും  പങ്കുചേരുന്നതായി റീജിയണല്‍ വൈസ് പ്രസിഡന്റ് ബിജൂ തോണിക്കടവില്‍ തന്റെ അനുശോചന സന്ദേശത്തില്‍  അറിയിച്ചു.

പരേതനായ സി. ജി. വര്‍ഗീസ്  വാളകം അര്‍. വി. ഹൈസ്കൂള്‍ അധ്യാപകനായിരുന്നു. ഭാര്യ: തങ്കമ്മ വര്‍ഗീസ്. മറ്റു മക്കള്‍: അനില്‍ വര്‍ഗീസ്, പരേതനായ ജോമോന്‍ വര്‍ഗീസ്. സംസ്കാര ശുശ്രൂഷകള്‍  സെപ്റ്റംബര്‍ ഒന്നാം തീയതി ഞായറാഴ്ച രണ്ടു മണിക്ക്  കൊട്ടാരക്കര  കിഴക്കെതെരുവ് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ ആരംഭിക്കും.

ഫോമാ നാഷണല്‍ കമ്മറ്റി മെമ്പറന്മാരായ പൗലോസ് കിയിലാടന്‍, നോയല്‍ മാത്യു, നാഷണല്‍ കമ്മറ്റി വനിതാ പ്രതിനിധി അനു  ഉല്ലാസ്, ഫോമാ സണ്‍ഷൈന്‍ റീജിയന്റെ സെക്രട്ടറി സോണി കണ്ണോട്ടുതറ, കണ്‍വീനര്‍ ജോമോന്‍ തെക്കേത്തൊട്ടിയില്‍, റീജിയണല്‍ പബ്ലിക് റിലേഷന്‍ ഓഫീസര്‍ അശോക് പിള്ള എന്നിവര്‍ അനുശോചന മീറ്റിങ്ങില്‍ പങ്കെടുത്തു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക