Image

ഹെല്‍ത്ത് ടൂറിസം’ വഴി എന്‍എച്ച്എസിനു നഷ്ടം 150 മില്യണ്‍

Published on 31 August, 2019
ഹെല്‍ത്ത് ടൂറിസം’ വഴി എന്‍എച്ച്എസിനു നഷ്ടം 150 മില്യണ്‍

  

ലണ്ടന്‍: ഹെല്‍ത്ത് ടൂറിസത്തിന്റെ മറവില്‍ ബ്രിട്ടനിലെത്തി ചികിത്സ തേടുന്ന വിദേശികള്‍ കാരണം എന്‍എച്ച്എസിന് 150 മില്യണ്‍ പൗണ്ട് വരുന്ന ബില്ലുകള്‍ അടയ്ക്കാതെ പോകുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

വിദേശികളോട് പണം ആവശ്യപ്പെടുന്നത് വംശീയ വിവേചനമായി വിലയിരുത്തപ്പെടുമെന്ന് പല ഡോക്ടര്‍മാരും പറയുന്നു. മൂന്നു വര്‍ഷം മുന്‍പ് ഒറ്റ പ്രസവത്തില്‍ നാലു കുട്ടികള്‍ക്കു ജന്മം നല്‍കിയ നൈജീരിയക്കാരിയില്‍ നിന്ന് അഞ്ചു ലക്ഷം പൗണ്ട് ഈടാക്കാന്‍ അധികൃതര്‍ നടപടി സ്വീകരിച്ചതോടെയാണ് ഈ വിഷയം വീണ്ടും ചര്‍ച്ചയായിരിക്കുന്നത്.

ഈയിനത്തില്‍ എന്‍എച്ച്എസിനു കിട്ടാനുള്ള പണം ആറായിരം നഴ്‌സുമാര്‍ക്ക് ശന്പളം കൊടുക്കാന്‍, അല്ലെങ്കില്‍ 22000 ബൈപാസ് സര്‍ജറികള്‍ നടത്താന്‍, അതുമല്ലെങ്കില്‍ 5500 ജൂണിയര്‍ ഡോക്ടര്‍മാര്‍ക്കു ശന്പളം കൊടുക്കാന്‍ തികയും.

രണ്ടു ലണ്ടന്‍ ആശുപത്രികള്‍ക്കു മാത്രം 56 മില്യനാണ് കിട്ടാനുള്ളത്. ഇതില്‍ അഞ്ചു ലക്ഷം ഒരേ രോഗിയില്‍നിന്നു കിട്ടാനുള്ളതാണ്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക