Image

മനുഷ്യക്കടത്ത് കണ്ടെത്താന്‍ ജര്‍മനിയില്‍ വ്യാപക റെയ്ഡ്

Published on 31 August, 2019
മനുഷ്യക്കടത്ത് കണ്ടെത്താന്‍ ജര്‍മനിയില്‍ വ്യാപക റെയ്ഡ്

ബര്‍ലിന്‍: മനുഷ്യക്കടത്ത് സംബന്ധിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ജര്‍മനിയൊട്ടാകെ നടത്തിയ റെയ്ഡില്‍ 1900 ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. മെയിന്‍ കസ്റ്റംസ് ഓഫിസില്‍നിന്നും ഫെഡറല്‍ പോലീസില്‍നിന്നുമുള്ള ഉദ്യോഗസ്ഥരടക്കമുള്ള സംഘം നൂറിലധികം അപ്പാര്‍ട്ട്‌മെന്റുകളും ഓഫിസുകളുമാണ് ബര്‍ലിനില്‍ മാത്രം പരിശോധിച്ചത്.

വിദേശ രാജ്യങ്ങളില്‍ നിന്ന് തൊഴിലാളികളെ അനധികൃതമായി രാജ്യത്തെത്തിച്ച് നിര്‍മാണ മേഖലയിലടക്കം ജോലി ചെയ്യിക്കുന്നതായി സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ബര്‍ലിന്‍ നഗരത്തിലുടനീളം നടത്തിയ റെയ്ഡ് ദിവസം മുഴുവന്‍ ദീര്‍ഘിച്ചു. 

ഫയലുകളും സ്മാര്‍ട്ട്‌ഫോണുകളുമടക്കം തെളിവുകള്‍ ശേഖരിക്കുകയായിരുന്നു പ്രധാന ലക്ഷ്യം. ഇതിന്റെ വിശദാംശങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക