വെട്രിമാരന് സംവിധാനം ചെയ്യുന്ന തന്റെ പുതിയ ചിത്രമായ അസുരന്റെ ഓഡിയോ ലോഞ്ചിന് ഇടയിലാണ് താരം നിര്‍മ്മാതക്കള്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്. എന്നാല്‍ താരത്തിന്റെ ഈ തുറന്നു പറച്ചില് തമിഴ് സിനിമാ രംഗത്ത് പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ധനുഷിനെതിവെ പ്രമുഖ നിര്‍മ്മാതാക്കളില്‍ ഒരാളായ അഴകപ്പന്‍ ഉള്‍പ്പെടെ നിരവധി സംവിധായകര്‍ രംഗത്തെത്തി.
തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ പ്രതിഫലത്തെ കുറിച്ച് പറഞ്ഞകൊണ്ടാണ് അഴകപ്പന്‍ രംഗത്തെത്തിയത്. സൂപ്പര്‍ താരങ്ങള്‍ കോടികളാണ് വാങ്ങുന്നതെന്നും എന്നാല്‍ അവരുടെ ചിത്രം വിജയിച്ചില്ലെങ്കില്‍ നഷ്ട്ടം നിര്മ്മാതാക്കള്ക്കാണെന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെ നിരവധി തവണ ഉണ്ടായിട്ടുണ്ടെന്നും എന്തുകൊണ്ട് ധനുഷ് ഇക്കാര്യത്തെ പറ്റി പറഞ്ഞില്ലെന്നും അദ്ദേഹം ചോദിച്ചു. തമിഴ് നിര്‍മ്മാതാക്കളെ ഒന്നടങ്കം പ്രതിക്കൂട്ടിലാക്കുന്ന വിമര്‍ശനമാണ് ധനുഷ് നടത്തിയത്. ഒരു സംവാദത്തിന് തയ്യാറാണെന്നും അഴകപ്പന്‍ പറഞ്ഞു.
ഒരു നടന് മാത്രമല്ല സംവിധായകന് കൂടിയാണ് ധനുഷ്. നിരവധി ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്യിതിട്ടുണ്ട്. കാക്കമുട്ടൈ, വിസാരണ എന്നീ ചിത്രത്തിന് ദേശീയ പുരസ്കാരങ്ങള്‍ വരെ ധനുഷിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍ അദ്ദേഹത്തിന് പൂര്ണ്ണ് പിന്തുണയാണ് ആരാധകര്‍ നല്‍കുന്നത്. ഐ സ്റ്റാന്‍ഡ് വിത്ത് ധനുഷ് വൈറലാവുകയാണ്.