Image

ഹരിയാനയില്‍ ട്രെയിന്‍ പാളംതെറ്റി; 20 പേര്‍ക്ക്‌ പരിക്ക്‌

Published on 05 May, 2012
ഹരിയാനയില്‍ ട്രെയിന്‍ പാളംതെറ്റി; 20 പേര്‍ക്ക്‌ പരിക്ക്‌
ന്യൂഡല്‍ഹി: ഹരിയാനയിലെ രോഹ്‌താക്കിനു സമീപം പാസഞ്ചര്‍ ട്രെയിന്‍ പാളംതെറ്റി 20 യാത്രക്കാര്‍ക്ക്‌ പരിക്ക്‌. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്‌. ഫിറോസ്‌പുര്‍- മുംബൈ പഞ്ചാബ്‌ മെയിലാണ്‌ പാളംതെറ്റിയത്‌. ശനിയാഴ്‌ച പുലര്‍ച്ചെ 3.30നാണ്‌ സംഭവം. അപകടത്തില്‍ പഞ്ചാബ്‌ മെയിലിന്റെ എട്ടു ബോഗികള്‍ പാളംതെറ്റി. രോഹ്‌താക്‌ റെയില്‍വേ സ്റ്റേഷനില്‍ നിന്നു 20 കിലോമീറ്റര്‍ അകലെ ഖാര്‍വാര്‍- സാംപ്ലാ സ്റ്റേഷനുകള്‍ക്കു ഇടയിലാണ്‌ അപകടം നടന്നത്‌. പരിക്കേറ്റവരെ രോഹ്‌താക്കിലെ പിജിഐ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക