ഇട്ടിമാണി മെയ്ഡ് ഇൻ ചൈനയുടെ ചിത്രീകരണത്തിന് ശേഷം മോഹൻലാൽ വീണ്ടും ചൈനയിൽ. ഇത്തവണ മോഹൻലാൽ എത്തിയത് ആശിര്‍വാദ് സിനിമാസ് ഹോംങ്കോങില്‍ തുടങ്ങുന്നതുമായി ബന്ധപ്പെട്ടാണ്. ആശിര്‍വാദ് സിനിമാസിന്റെ ഓഫീസ് മോഹൻലാൽ ചൈനയിൽ ഉദ്ഘാടനം ചെയ്തു. നിർമ്മാതാവ് ആന്റണി പെരുമ്പാവൂരും മോഹൻലാലിനൊപ്പം ചൈനയിലെത്തി.
മോഹൻലാൽ നായകനായി അഭിനയിച്ച ഒടിയന് ചൈനയിൽ വമ്പിച്ച സ്വീകാര്യതയാണ് ലഭിച്ചത്. മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിലൊരുങ്ങുന്ന മരയ്ക്കാർ അറബിക്കടലിന്റെ സിംഹം ചൈനയിൽ റിലീസ് ചെയ്യുമെന്നും സൂചനയുണ്ട്. ആശിർവാദ് സിനിമാസ് നിലവിൽ 25ലധികം സിനിമകൾ നിർമ്മിച്ചിട്ടുണ്ട്.