Image

ജയസൂര്യയ്ക്ക് ജന്മദിന സമ്മാനമായി പുള്ള് ഗിരി : പൊളപ്പൻ പോസ്റ്റർ പുറത്ത്

Published on 31 August, 2019
ജയസൂര്യയ്ക്ക് ജന്മദിന സമ്മാനമായി പുള്ള് ഗിരി : പൊളപ്പൻ പോസ്റ്റർ പുറത്ത്

നടൻ ജയസൂര്യയുടെ 41ആം ജന്മദിനമാണിന്ന്. താരത്തിന് ജന്മദിന സമ്മാനമായി ഒരു ക്യാരക്ടര്‍ പോസ്റ്റർ പുറത്തിറക്കിയിരിക്കുകയാണ് നിര്‍മ്മാതാവ് വിജയ് ബാബു. തൃശൂര്‍ പൂരം എന്ന ചിത്രത്തിലെ പുള്ള് ഗിരി എന്ന നായക കഥാപാത്രത്തിന്‍റെ ലുക്കാണ് അദ്ദേഹം പുറത്തുവിട്ടിരിക്കുന്നത്. ജയസൂര്യയാണ് പുള്ള് ഗിരിയായെത്തുന്നത്. പ്രേതം 2വിന് ശേഷം ജയസൂര്യ നായകനായൊരുങ്ങുന്ന ചിത്രമാണിത്. മികച്ച നടനുള്ള സംസ്ഥാനപുരസ്കാരം നേടിയ സന്തോഷത്തിൽ കൂടിയാണ് ഇക്കുറി ജയസൂര്യയുടെ പിറന്നാള്‍ വന്നിരിക്കുന്നത്.

 

 

രാജേഷ് മോഹനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തൃശൂരിന്റെ ജീവിതവുമായി ബന്ധപ്പെട്ട, തൃശൂര്‍ പൂരത്തിന്റെ എല്ലാ ഭാവങ്ങളും പറയുന്ന ഒരു സിനിമയാവും തൃശൂര്‍ പൂരം എന്നാണ് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. ജയസൂര്യ നായകനാവുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത് സംഗീത സംവിധായകനായ രതീഷ് വേഗയാണ്. ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക