Image

വെസ്റ്റ് നായക് സെന്റ് മേരീസ് ദേവാലയത്തില്‍ എട്ടു നോമ്പ് ആചരണം

മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 31 August, 2019
വെസ്റ്റ് നായക് സെന്റ് മേരീസ് ദേവാലയത്തില്‍ എട്ടു നോമ്പ് ആചരണം
അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തില്‍പ്പെട്ട വെസ്റ്റ് നായാക് സെന്റ മേരീസ് മലങ്കര സിറിയക്ക് ഓര്‍ത്തഡോക്‌സ് ദേവാലയത്തിലെ വിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാളും, എട്ടു നോമ്പ് ആചരണവും 2019 സെപ്തംബര്‍ 1 മുതല്‍ 8 വരെയുള്ള ദിവസങ്ങളില്‍ നടത്തപ്പെടുന്നു.
സെപ്റ്റംബര്‍ 1-ാം തീയതി(ഞായര്‍) രാവിലെ 9 മണിക്ക് പ്രഭാത പ്രാര്‍ത്ഥനയും തുടര്‍ന്ന് വി.കുര്‍ബാന അര്‍പ്പണവും നടക്കും. ശ്രേഷ്ഠ ബസ്സേലിയോസ് പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ ഓര്‍മ്മപെരുന്നാളും അന്നേ ദിവസം ഇടവക സമുചിതമായി ആഘോഷിക്കും. വിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാളിനോടനുബന്ധിച്ച് സെപ്തംബര്‍ 1 മുതല്‍ 8 വരെയുള്ള ദിവസങ്ങളില്‍ മാതാവിനോടുള്ള പ്രത്യേക മദ്ധ്യസ്ഥ പ്രാര്‍ത്ഥനയും ധ്യാനവും ക്രമീകരിക്കും. വെരി.റവ.ഗീവര്‍ഗീസ് ചട്ടത്തില്‍ കോര്‍ എപ്പിസ്‌ക്കോപ്പാ(വികാരി), റവ.ഫാ.ഷിറില്‍ മത്തായി എന്നിവര്‍ ആത്മീയ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.

ദുഃഖിതര്‍ക്കാശ്വാസവും, ആശ്രിതര്‍ക്ക് അഭയ കേന്ദ്രവുമായ പരിശുദ്ധ ദൈവമാതാവിന്റെ മഹാമദ്ധ്യസ്ഥതയില്‍ അഭയപ്പെട്ട് അനുഗ്രഹീതരാകുവാന്‍ ഏവരേയും ക്ഷണിക്കുന്നതായി വികാരി അറിയിച്ചു. ഈ വര്‍ഷത്തെ പെരുന്നാള്‍ ഏറ്റു കഴിക്കുന്നത്. ജോയി വര്‍ക്കി, മജ്ഞു മോള്‍ തോമസ്, വര്‍ഗീസ് പുതുവാം കുന്നത്ത്, ഷെവലിയര്‍ ബാബു ജേക്കബ്, വര്‍ഗീസ് ആഴന്തറ, റെജിപോള്‍, അലക്‌സ് മേലേത്ത്, ഡേവിഡ് പോള്‍ എന്നിവരും കുടുംബാംഗങ്ങളുമാണ്. അമേരിക്കന്‍ അതിഭദ്രാസന പി.ആര്‍.ഒ. കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.


വെസ്റ്റ് നായക് സെന്റ് മേരീസ് ദേവാലയത്തില്‍ എട്ടു നോമ്പ് ആചരണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക