Image

കഷ്ടത-പാപമോ, ശാപമോ അല്ല വരമാണെന്ന് പാസ്റ്റര്‍ അനീഷ് കാവാലം

പി.പി.ചെറിയാന്‍ Published on 31 August, 2019
കഷ്ടത-പാപമോ, ശാപമോ അല്ല വരമാണെന്ന് പാസ്റ്റര്‍ അനീഷ് കാവാലം
ഗാര്‍ലന്റ്(ഡാളസ്): മനുഷ്യ ജീവിതത്തില്‍ ഉണ്ടാകുന്ന കഷ്ടതകളും, നഷ്ടങ്ങളും, പാപത്തിന്റേയോ, ശാപത്തിന്റേയോ പരിണിത ഫലമല്ലെന്ന്ും, ദൈവം മനുഷ്യന് നല്‍കുന്ന ഓരോ പ്രത്യേക വരം മാത്രമാണെന്നും സുപ്രസിദ്ധ കണ്‍വന്‍ഷന്‍ പ്രസംഗീകനും, വേദപണ്ഡിതനുമായ പാസ്റ്റര്‍ അനീഷ് കാവാലം പറഞ്ഞു.

ഗാര്‍ലന്റ് ബ്രോഡ് വേയിലുള്ള കംഫര്‍ട്ട് ഫുള്‍ ഗോസ്പല്‍ ചര്‍ച്ചില്‍ ആഗസ്റ്റ് 30, 31, സെപ്റ്റംബര്‍ 1 തീയ്യതികളില്‍ നടക്കുന്ന സുവിശേഷ കണ്‍വന്‍ഷന്റെ പ്രഥമദിനം ധ്യാന പ്രസംഗം നടത്തുകയായിരുന്ന അനീഷ് കഷ്ടതകളോടും നഷ്ടങ്ങളോടും കൂടെ നാം കര്‍ത്താവിനെ സ്‌നേഹിക്കുന്നവരാകണം. 'കഷ്ടതകള്‍ എന്തുകൊണ്ട് ' എന്ന ചോദ്യം ചെയ്യുന്നവരാകരുത് യഥാര്‍ത്ഥ ക്രൈസ്തവര്‍ എന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി. ലോകത്തില്‍ നിങ്ങള്‍ക്ക് കഷ്ടങ്ങള്‍ ഉണ്ട് എങ്കിലും ധൈര്യപ്പെടുവിന്‍ ഞാന്‍ ലോകത്തെ ജയിച്ചിരിക്കുന്നു എന്ന വാക്കുകളിലായിരിക്കണം നാം ആശ്വാസം കണ്ടെത്തേണ്ടത്. ഹൃദയം തിരുവചനത്താലും, ആത്മാവിനാലും നിറയപ്പെടുമ്പോള്‍ മാത്രമേ ആത്മാവിന്റെ ഫലങ്ങള്‍ പുറപ്പെടുവിക്കുവാന്‍ കഴിയൂ എന്നും പാസ്റ്റര്‍ പറഞ്ഞു.

ആഗസ്റ്റ് 30 ശനിയാഴ്ച വൈകീട്ട് ഗാനശുശ്രൂഷയോടെയാണ് ത്രിദിന കണ്‍വന്‍ഷന് തുടക്കം കുറിച്ചത്. പാസ്റ്റര്‍ സാമുവേല്‍ കോശി പാസ്റ്റര്‍ അനീഷ് കാവാലത്തെ പരിചയപ്പെടുത്തുകയും ചെയ്തു. പാസ്റ്റര്‍ കെ.സി.ജോണ്‍, പാസ്റ്റര്‍ സന്തോഷ്  പൊടിമല എന്നിവര്‍ പ്രാര്‍ത്ഥകള്‍ക്ക് നേതൃത്വം നല്‍കി.


കഷ്ടത-പാപമോ, ശാപമോ അല്ല വരമാണെന്ന് പാസ്റ്റര്‍ അനീഷ് കാവാലം
കഷ്ടത-പാപമോ, ശാപമോ അല്ല വരമാണെന്ന് പാസ്റ്റര്‍ അനീഷ് കാവാലം
Join WhatsApp News
യേശു 2019-08-31 07:52:41
ഇതുപോലെ നിന്ന് വാചക കസർത്ത് നടത്തിയാൽ മതിയല്ലോ "കഷ്ടത-പാപമോ, ശാപമോ അല്ല വരമാണെന്ന് "   പണ്ട് മിസ്സോറി സ്റ്റേറ്റിൽ ഒരു റിപ്പബ്ലിക്കൻ സെനറ്റർ പറഞ്ഞു റേപ്പ് ചെയ്യുന്നത് ദൈവ ഹിതവുമാണെന്ന് .  അപ്പോൾ ഫ്രാങ്കോ കന്യസ്ത്രിയെ ബലാൽസംഗ ചെയ്തതിന് കുറ്റം പറയാൻ പറ്റുമോ ?  ഇവന്മാർക്ക് ചെവി കൊടുക്കാൻ യാതൊരു തൊഴിലുമില്ലാത്ത  കുറെ എണ്ണം  വന്നിരിക്കും . അതിലുപരി ഇവന്മാരെ വീട്ടിൽ കൊണ്ടുപോയി തീറ്റിച്ചിട്ട് കാശും കൊടുത്ത് വിടും. പിന്നെ ഒത്താൽ പോന്നവഴി ഏതെങ്കിലും കന്യസ്ത്രീ മഠത്തിലും കേറും  എവിടെയോ എന്തോ ചീഞ്ഞളിഞ്ഞു നാറുന്നു .  തലക്കകത്തെ ചോറ് ചീഞ്ഞു നാറുന്നതായിരിക്കും .  അതെ ! അത് തന്നെ . അല്ലെങ്കിൽ ഇങ്ങനെ കുത്തിയിരുന്നു ഇതുപോലെ വിഡ്ഢിത്തരം പറയുന്നവന്മാരെ വഹിക്കാൻ പറ്റില്ലല്ലോ ? കഴുതകൾക്കും, പാസ്റ്ററിന് മാർക്കും, അച്ചന്മാർക്കും, സന്യാസി മാർക്കും .ഫ്രാങ്കോമാർക്കും വിഡ്ഢികൾക്കും  സ്വർഗ്ഗത്തിൽ  പ്രവേശനമില്ല  . പക്ഷെ നിങ്ങൾക്ക് മുൻപേ ചുങ്കക്കാരും , പാപികളും , വേശ്യകളും സ്വർഗ്ഗത്തിൽ എത്തും 


വിവരകേടിനു കൈയും കാലും 2019-08-31 13:18:40
ഇത്തരം വചന വിഡ്ഢിത്തം വിളിച്ചുകൂവും. വരം എന്നാല്‍ എന്താണ് എന്ന് അറിയുമോ?
  കിട്ടിയ വചനം അടി വരം മറ്റുള്ള വിവരംകെട്ടവരില്‍ നിന്ന് പണം അടിച്ചു മാറ്റാന്‍ ഉള്ള വരം. അത് ഏതു ദൈവം?- നാരദന്‍ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക