Image

അര്‍ബുദ രോഗികള്‍ മസാജ് തെറാപ്പി ചെയ്യാമോ?

Published on 30 August, 2019
അര്‍ബുദ രോഗികള്‍ മസാജ് തെറാപ്പി ചെയ്യാമോ?
കാന്‍സര്‍ രോഗികള്‍ മസാജ് തെറാപ്പിക്ക് വിധേയരാകാമോ? ഇല്ല എന്നു തന്നെയാണ് ഉത്തരം. അതുപോലെ തന്നെ വിവിധ ഞരമ്പു രോഗങ്ങളാല്‍ വലയുന്നവരും മസാജ് തെറാപ്പിക്ക് വിധേയരാകരുത്. അതുപോലെ എല്ലാ വേദനയ്ക്കും മസാജ് ഉചിതമല്ല.

അതേസമയം തലവേദന, മുട്ടുവേദന, ഉപ്പൂറ്റി വേദന തുടങ്ങിയ സാധാരണ വേദനകളെ ഈ മസാജ് തെറാപ്പിയിലൂടെ പരിഹരിക്കാനാവും. വിവിധ തരത്തിലുള്ള ശരീരവേദനയ്ക്ക് മസാജ് വളരെ ഫലപ്രദമാണ്. തിരുമ്മല്‍ വേദനയ്ക്ക് വളരെ ആശ്വാസം നല്‍കും. എന്നാല്‍ വേദനയുമായെത്തുന്ന രോഗിക്ക് ആവശ്യമായ പരിശോധനകള്‍ നടത്തി, വേദനയ്ക്കുള്ള കാരണം കണ്ടുപിടിച്ച ശേഷം മസാജ് ചെയ്യുന്നത് ഫലപ്രദമാണെങ്കില്‍ മാത്മേ തെറാപ്പി ചെയ്യാവൂ.  വേദനയ്ക്ക് ഫിസിയാട്രിസ്റ്റിന്റെ രോഗനിര്‍ണയം കഴിഞ്ഞ് അദ്ദേഹത്തിന്റെ നിര്‍ദേശത്തോടെ ഫിസിയോതെറാപ്പിസ്റ്റാണ് തിരുമ്മല്‍ ചെയ്യുന്നത്. മസാജ് ചെയ്യുമ്പോള്‍ പ്രയോഗിക്കുന്ന മര്‍ദമാണ് വേദന കുറയുന്നതുള്‍പ്പെടെയുള്ള പല മാറ്റങ്ങളും ശരീരത്തില്‍ ഉണ്ടാക്കുന്നത്.

രാവിലെ എഴുന്നേറ്റ ഉടന്‍ ഉപ്പൂറ്റിയുടെ അടിയില്‍ നിന്നും വിരലുകളുടെ ഭാഗത്തേക്ക് മസാജ് ചെയ്യാം. വേദന കുറയും. വേദനയുള്ളവര്‍ക്ക് ഇരുന്നുകൊണ്ട് മറുകാല്‍ മുട്ടില്‍ കയറ്റി വെച്ചും മസാജ് ചെയ്യാം.

സാധാരണ ഉണ്ടാവുന്ന തലവേദനയ്ക്ക് മുഖത്തെ ടെംപൊറല്‍ പേശികള്‍ക്ക് പങ്കുണ്ട്. അതിനാല്‍ ഇത് കടന്നുപോവുന്ന നെറ്റിയുടെ ഇരുവശങ്ങളില്‍ വിരല്‍ത്തുമ്പുകള്‍ കൊണ്ട് അനര്‍ത്തുന്നതും മസാജ് ചെയ്യുന്നതും വേദന കുറയ്ക്കാന്‍ സഹായിക്കും. നെറ്റിയുടെ അഗ്രങ്ങളില്‍ തുടങ്ങി ചെവിക്ക് മുകളിലൂടെ പിന്നിലേക്ക് മസാജ് ചെയ്യാം. 1015 തവണ വരെ ഇങ്ങനെ ചെയ്യുമ്പോള്‍ വേദന കുറയും.

ഓരോ മുട്ടിലും ഇരു കൈകളും കൊണ്ട് വൃത്താകൃതിയില്‍ ഉഴിയുക. മുട്ടിന്റെ ഇരു വശങ്ങളിലും നേരിയ സമ്മര്‍ദത്തില്‍ അമര്‍ത്തുക, മുട്ടിനു മുകളിലും താഴെ വശങ്ങളിലുമുള്ള പേശികള്‍ അമര്‍ത്തുക തുടങ്ങിയവ ചെയ്യുന്നതിലൂടെ ആശ്വാസം ലഭിക്കും.

കഴുത്തുവേദനയ്ക്ക് തിരുമ്മല്‍ നല്ലതല്ല. എന്നാല്‍ ചുമലുകളിലെ വേദന കുറയ്ക്കാന്‍ മസാജ് ചെയ്യാം. മസാജ് ചെയ്യുന്നയാളുടെ കൈ വേദനയുള്ള ഭാഗത്തിന് മുകളിലൂടെ തെന്നി നീങ്ങുന്ന എഫഌറാജ് രീതിയിലാണ് മസാജ് ചെയ്യേണ്ടത്. ചുമലില്‍ നിന്നും താഴേക്കും ഇത് ചെയ്യാം. ഇത് പേശികള്‍ക്ക് റിലാക്‌സേഷന്‍ നല്‍കും.

കൈത്തണ്ടയിലെ വേദനയുടെ കാരണം തിരിച്ചറിഞ്ഞശേഷമോ മസാജോ സ്‌ട്രെച്ചിങോ ചെയ്യാവൂ. അമിതോപയോഗം മൂലമുള്ള സാധാരണ വേദനയ്ക്ക് കൈത്തണ്ടയില്‍മറുകയ്യിലെ വിരലുകല്‍ ഉപയോഗിച്ചുള്ള സമ്മര്‍ദവും വിരലുകളുടെ സ്‌ട്രെച്ചിങ് വ്യായാമവും ഫലം നല്‍കും. വിരലുകൊണ്ട് മസാജ് ചെയ്യുമ്പോള്‍ വേദന കുറയാതിരിക്കുകയോ കൂടുകയോ ചെയ്താല്‍ തിരുമ്മല്‍ തുടരരുത്.


അര്‍ബുദ രോഗികള്‍ മസാജ് തെറാപ്പി ചെയ്യാമോ?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക