Image

പാക്കിസ്ഥാന്‍ പരാജയപ്പെട്ട രാജ്യമെന്ന് ഗീലാനിയോട് അമേരിക്കന്‍ കോണ്‍ഗ്രസ് അംഗം

Published on 05 May, 2012
പാക്കിസ്ഥാന്‍ പരാജയപ്പെട്ട രാജ്യമെന്ന് ഗീലാനിയോട് അമേരിക്കന്‍ കോണ്‍ഗ്രസ് അംഗം
വാഷിംഗ്ടണ്‍: പാക്കിസ്ഥാന്‍ പരാജയപ്പെട്ട രാജ്യമാണെന്ന് അമേരിക്കന്‍ കോണ്‍ഗ്രസ് അംഗം ഡാണാ റോഹ്‌റബാച്ചര്‍. പ്രധാനമന്ത്രി യൂസഫ് റാസ ഗീലാനിക്ക് എഴുതിയ കത്തിലാണ് ഡാണയുടെ വിമര്‍ശനം. പാക്കിസ്ഥാന് അമേരിക്കയുടെ സാമ്പത്തിക സഹായം ലഭ്യമാകാനുള്ള സാഹചര്യമില്ല. ഇക്കാര്യം യുഎസ് കോണ്‍ഗ്രസിലെ എല്ലാം അംഗങ്ങള്‍ക്കും ബോധ്യമായിട്ടുണ്ട്. നിരന്തരമായ രാഷ്ട്രീയ കലാപങ്ങള്‍ പാക്കിസ്ഥാന്റെ ഭാവിയെ അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ്. ഇതിന് ഉത്തരവാദി പാക്കിസ്ഥാന്‍ സര്‍ക്കാരാണെന്നും കത്തില്‍ ഡാണാ കുറ്റപ്പെടുത്തി. 

പാക്കിസ്ഥാന്റെ വികസനത്തിനായി അമേരിക്ക നിരവധി സാമ്പത്തിക സഹായങ്ങള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ സഹായങ്ങള്‍ വേണ്ടവിധം ഉപയോഗിക്കാന്‍ ഭരണകര്‍ത്താക്കള്‍ക്ക് കഴിഞ്ഞില്ലെന്നും ഡാണാ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക