Image

കെ എച്ച് എന്‍ എ കണ്‍വന്‍ഷന്‍ ന്യു ജെഴ്‌സിയില്‍ 30 ന് ആരംഭിക്കും

പി. ശ്രീകുമാര്‍ Published on 29 August, 2019
കെ എച്ച് എന്‍ എ കണ്‍വന്‍ഷന്‍ ന്യു ജെഴ്‌സിയില്‍ 30 ന് ആരംഭിക്കും
ന്യൂജഴ്സി: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ദേശീയ കണ്‍വന്‍ഷന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഓഗസ്റ്റ് 30 ന് ഗണപതിഹോമത്തോടെ ചടങ്ങുകള്‍ ആരംഭിക്കും.

ശോഭായാത്രക്ക് ശേഷം നടക്കുന്ന ഉദ്ഘാടനസമ്മേളനത്തില്‍ മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍, സ്വാമി ചിദാനന്ദ പുരി, സ്വാമി ശാന്താനന്ദ, സ്വാമി സിദ്ധാനന്ദ, സ്വാമി മുക്താനന്ദ യതി, ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, സാജന്‍ പിള്ള, അഡ്വ. സായി ദീപക് എന്നിവര്‍ പങ്കെടുക്കും.

അത്തച്ചമയം, പ്രൊഫഷണല്‍ ഫോറം, വുമണ്‍സ് ഫോറം, സ്വയംവരം, ഫാഷന്‍ ഷോ, ഭജന, യോഗ തുടങ്ങി വിവിധ പരിപാടികള്‍ നടക്കും.

ബാന്‍ക്വറ്റ് നിശയില്‍ സിദ്ധാര്‍ത്ഥ് മേനോന്‍, മീര നന്ദന്‍, വിവേകാനന്ദ്, അലിഷ തോമസ്, കൃഷ്ണ പ്രഭ, ഡ്രമ്മര്‍ അഖില്‍ ബാബു എന്നിവര്‍ പങ്കെടുക്കുന്ന ഗാനമേള ഉണ്ടായിരിക്കും. പല്ലാവൂര്‍ സഹോദരങ്ങള്‍, കലാമണ്ഡലം ശിവദാസ് എന്നിവര്‍ നയിക്കുന്ന പഞ്ചാരി മേളം, സ്മിത രാജന്‍ നയിക്കുന്ന മോഹിനിയാട്ടം ഡാന്‍സ് ബാലെ, അനുപമ ദിനേഷ്‌കുമാര്‍ നേതൃത്വം നല്‍കുന്ന കഥകളി, കലാനിലയം രഞ്ജിത് അവതരിപ്പിക്കുന്ന ഓട്ടന്‍/പറയന്‍/ശീതങ്കന്‍ തുള്ളല്‍, വിവിധ കെ എച്ച്എന്‍ എ മേഖലകളുടെ കലാപരിപാടികള്‍ എന്നിവ കണ്‍വെന്‍ഷന്റെ മാറ്റ് കൂട്ടും.

സെപ്റ്റമ്പര്‍ 2 വരെ ന്യുജഴ്‌സിയിലെ ചെറിഹില്‍ ക്രൗണ്‍ പ്ലാസ ഹോട്ടലിലാണ് കണ്‍വന്‍ഷന്‍. കലാ സാംസ്‌ക്കാരിക പരിപാടികളുടെ ഭാഗമായി അഞ്ച് മുതല്‍ പതിനെട്ട് വയസ്സ് വരെയുള്ളവര്‍ക്കും, മുതിര്‍ന്നവര്‍ക്കും, ദമ്പതികള്‍ക്കുമായി ആകര്‍ഷകമായ മത്സരങ്ങളാണ് ഒരുക്കിയിട്ടുള്ളത്. കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.namaha.org/nj-2019-convention-activities/program-scheduleസന്ദര്‍ശിക്കുക. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക