Image

കെ.എച്ച്.എന്‍.എ കണ്‍വന്‍ഷനില്‍ "ശക്തി' സൂവനീര്‍ പ്രകാശനം ചെയ്യും: ശ്രീകുമാര്‍ ഉണ്ണിത്താന്‍

അനില്‍ പെണ്ണുക്കര Published on 29 August, 2019
കെ.എച്ച്.എന്‍.എ കണ്‍വന്‍ഷനില്‍ "ശക്തി' സൂവനീര്‍ പ്രകാശനം  ചെയ്യും: ശ്രീകുമാര്‍ ഉണ്ണിത്താന്‍
ന്യൂജേഴ്‌സിയില്‍ ആഗസ്‌ററ് മുപ്പതിന് ആരംഭിക്കുന്ന കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പത്താമത് കണ്‍വെന്‍ഷനില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ സചിത്ര വിവരങ്ങളുണമായി സൂവനീര്‍ പുറത്തിറങ്ങുന്നു ."ശക്തി" എന്ന പേരിലാണ് സൂവനീര്‍ പുറത്തിറങ്ങുന്നത്. വടക്കെ അമേരിക്കയിലെ അറിയപ്പെടുന്ന സാംസ്കാരിക പ്രവര്‍ത്തകനും ,മാധ്യമ പ്രവര്‍ത്തകനുമായ ശ്രീകുമാര്‍ ഉണ്ണിത്താന്‍ ചീഫ് എഡിറ്റര്‍ ആയുള്ള കമ്മിറ്റിയാണ് സൂവനീറിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത് .

ലോകത്തെ ഏറ്റവും മഹത്തായ സംസ്കാരത്തിനുടമകളാണ് ഭാരതീയ ഹൈന്ദവ സമൂഹം. എല്ലാ സംസ്കാരങ്ങളെയും ഉള്‍ക്കൊള്ളുവാനും വിലമതിക്കുവാനും കരുത്തുള്ള ഒരു സമൂഹത്തിന്റെ ഒത്തുചേരല്‍കൂടിയാണ് കെ. എച്ച്. എന്‍. എയുടെ ഈ കവന്‍ഷന്‍. ഓരോ വര്‍ഷം കഴിയുന്തോറും നമ്മുടെ സാസംസ്കാരിക പാരമ്പര്യത്തിനും വിശ്വാസങ്ങള്‍ക്കും ലോകമെമ്പാടും പ്രസക്തി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു . അതുകൊണ്ടുതന്നെ
ഭാരതീയ ഹൈന്ദവ സമൂഹത്തിന് ഒരു പുതിയ മാനം വന്നു കഴിഞ്ഞിട്ടുണ്ട്.

വൈദേശീക കുടിയേറ്റത്തിന്റെയും അധിനിവേശത്തിന്റെയും  ഫലമായി ഭാരതത്തിനുണ്ടായ സാംസ്കാരികമായ മന്ദിപ്പ് കഴിഞ്ഞ കുറേ കാലങ്ങളായി മാറുകയും അതു തിരിച്ച് പിടിക്കുവാനുള്ള ശ്രമങ്ങള്‍ ലോകമെമ്പാടുമുള്ള ഹൈന്ദവ സമൂഹം നടത്തിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ പുറത്തിറങ്ങുന്ന ഈ സൂവനീറിനു അതിന്റെതായ പ്രസക്തിയുണ്ടെന്ന് എഡിറ്റര്‍ ശ്രീകുമാറ് ഉണ്ണിത്താന്‍ ഇമലയാളിയോട് പറഞ്ഞു .

വിദ്യാഭ്യാസ  സാമൂഹിക  സാംസ്കാരിക മേഖലയില്‍ ഭാരതീയ ഹൈന്ദവ  സമൂഹത്തിനുണ്ടായ ഉണര്‍വ്വ് ഇന്ന് എടുത്തു പറയേണ്ട ഒന്നാണ് . അതിന്റെ പ്രതിഫലനം പ്രവാസി ഹൈന്ദവ സമൂഹത്തിനുമുണ്ട്. ഈ സാഹചര്യത്തിലാണ് കെ. എച്ച്. എന്‍. എയുടെ കവന്‍ഷന്‍ നടക്കുന്നത്. നമ്മുടെ സംസ്കാരവും പൈതൃകവും ആചാരങ്ങളും വിശ്വാസങ്ങളും നമ്മള്‍ സംരക്ഷിക്കേണ്ടതുണ്ട്. ലോകത്തിന്റെ നാനാ ഭാഗങ്ങളിലുള്ള വിശ്വാസ സംഹിതകള്‍ സംരക്ഷിക്കുതുപോലെ തന്നെ നമ്മുടെ സാംസ്കാരിക പാരമ്പര്യവും ഭംഗം കൂടാതെ സംരക്ഷിക്കണം. അതിന് കെ. എച്ച്. എന്‍. എയുടെ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നും ഉണ്ടാകണം .

ശക്തി  സുവനീറില്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തെ കെ. എച്ച്. എന്‍. എയുടെ എല്ലാ പ്രവര്‍ത്തനങ്ങളുടെയും സംക്ഷിപ്ത രൂപം ഉള്‍പ്പെടുത്തിയിട്ടുണ്ട് .കൂടാതെ സാംസ്കാരിക രംഗത്തെ പ്രഗത്ഭരായ നിരവധി വ്യക്തിത്വങ്ങള്‍ ലേഖനങ്ങളും കുറിപ്പുകളും കഥകളും കവിതകളും നല്‍കി സഹായിച്ചിട്ടുണ്ട് . കൂടാതെ വിവിധ സ്ഥാപനങ്ങള്‍, വ്യക്തികള്‍, സംഘടനകള്‍ തുടങ്ങിയവരുടെ അകമഴിഞ്ഞ സഹായവും ഈ അക്ഷര പുണ്യത്തിനുണ്ട്. ഈ സുവനീറുമായി സഹകരിക്കു എല്ലാ വ്യക്തികളേയും ഒറ്റവാക്കില്‍ അഭിനന്ദിക്കുകയും അവര്‍ക്ക് ജഗദീശ്വരന്റെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നതായി ചീഫ് എഡിറ്റര്‍  എഡിറ്റര്‍ കുമാര്‍ ഉണ്ണിത്താന്‍,എഡിറ്റോറിയല്‍ ബോര്‍ഡ് അംഗംങ്ങളായ മധു ചെറിയേടത്ത്,കൊച്ചുണ്ണി,അജിത് ഹരിഹരന്‍ ,ഗണേഷ് നായര്‍ ,സുരേഷ് തുണ്ടത്തില്‍ എന്നിവര്‍ അറിയിച്ചു .

കെ.എച്ച്.എന്‍.എ കണ്‍വന്‍ഷനില്‍ "ശക്തി' സൂവനീര്‍ പ്രകാശനം  ചെയ്യും: ശ്രീകുമാര്‍ ഉണ്ണിത്താന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക