Image

മുല്ലപ്പെരിയാര്‍: ജോസഫ് പ്രതികരിക്കുന്നത് റിപ്പോര്‍ട്ട് വായിക്കാതെ: ജസ്റ്റീസ് കെ ടി തോമസ്

Published on 05 May, 2012
മുല്ലപ്പെരിയാര്‍: ജോസഫ് പ്രതികരിക്കുന്നത് റിപ്പോര്‍ട്ട് വായിക്കാതെ: ജസ്റ്റീസ് കെ ടി തോമസ്
കോട്ടയം : മുല്ലപ്പെരിയാര്‍ സംബന്ധിച്ച ഉന്നതാധികാര സമിതി റിപ്പോര്‍ട്ട് വായിക്കാതെയാണു മന്ത്രി പി.ജെ ജോസഫ് പ്രതികരിക്കുന്നതെന്നു ജസ്റ്റിസ് കെ ടി തോമസ്.
പി.ജെ ജോസഫിന്റെ പ്രസ്താവന സുപ്രീം കോടതിയെ ധരിപ്പിക്കും. തെറ്റായ വിവരങ്ങള്‍ പരസ്യമായി പറഞ്ഞു ജനങ്ങളെ പ്രകോപിതരാക്കി മ്ര്രന്തി. ജോസഫിന്റെ വാക്കുകേട്ടാണ് സമരസമിതിക്കാര്‍ ഇവിടെ പ്രതിഷേധം നടത്തിയത് - ജസ്റ്റിസ് കെ.ടി. തോമസ് പറഞ്ഞു. 

സുപ്രീംകോടതിയുടെ സമിതിയില്‍ സത്യസന്ധമായ കാര്യങ്ങള്‍ അവതരിപ്പിക്കാനാണ് എന്നെ നിയോഗിച്ചത്. മന്ത്രി പറയുന്നതു കേട്ടു റിപ്പോര്‍ട്ട് ചെയ്യാനല്ല. എഴുതുന്നതും പറയുന്നതും സത്യസന്ധമായിരിക്കണമെന്ന് നിര്‍ബന്ധമുണ്ട്. ഞാന്‍ കേരളത്തിന്റെ ആളാണ് എന്നുപറയുന്നതു ശരിയല്ല. ഞാന്‍ കേരളത്തിന്റെയും തമിഴ്‌നാടിന്റെയും ആളാണ്. കേരളത്തിന് അനുകൂലമായും തമിഴ്‌നാടിന് എതിരായും റിപ്പോര്‍ട്ട് എഴുതുകയല്ല എന്റെ ജോലി. ഇരുകൂട്ടര്‍ക്കും നീതിപൂര്‍വമായ നിര്‍ദേശങ്ങള്‍ നല്‍കുക എന്നതാണ്. ഇതൊരു ട്രൈബ്യൂണലാണ്. കേരളത്തിന്റെ കാര്യങ്ങള്‍ വാദിക്കാന്‍ വക്കീലിനെയാണു വയ്‌ക്കേണ്ടത്. 
കേരള നിയമസഭയില്‍ പാസാക്കിയ പ്രമേയം അനുസരിച്ചുള്ള കാര്യങ്ങള്‍ സമിതിയില്‍ ഞാന്‍ പ്രത്യേകം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ജലനിരപ്പ് 136 അടിയില്‍ കൂട്ടരുത് എന്നതുള്‍പ്പെടെ. 

അടിയന്തരാവസ്ഥക്കാലത്തു പോലും കേസുകളില്‍ ഞാന്‍ താണു കൊടുത്തിട്ടില്ല. പറയാതിരിക്കാം, പക്ഷേ പറഞ്ഞാല്‍ സത്യസന്ധമായിരിക്കണം. അന്നും ഇന്നും ഇതാണു നിലപാട് - ജസ്റ്റിസ് കെ.ടി. തോമസ് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക