Image

മുല്ലപ്പെരിയാര്‍: ജസ്റ്റിസ് കെ.ടി. തോമസിന്റെ കോലം കത്തിച്ചു

Published on 05 May, 2012
മുല്ലപ്പെരിയാര്‍: ജസ്റ്റിസ് കെ.ടി. തോമസിന്റെ കോലം കത്തിച്ചു
കട്ടപ്പന: മുല്ലപ്പെരിയാര്‍ സമരസമിതിയുടെ നേതൃത്വത്തില്‍ ജസ്റ്റിസ് കെ.ടി. തോമസിന്റെ കോലം കത്തിച്ചു.   ചപ്പാത്തിലെ സമരപ്പന്തലിലേക്ക് പ്രകടനമായെത്തിയ പ്രവര്‍ത്തകര്‍ ഉന്നതാധികാര സമിതിയുടെ റിപ്പോര്‍ട്ടിന്റെ കോപ്പിയും കത്തിച്ചു. പ്രതിഷേധ സൂചകമായി കെ.ടി. തോമസിന്റെ കോലത്തില്‍ ചെരുപ്പുമാല അണിയിച്ച ശേഷമാണ് കോലം കത്തിച്ചത്. മുല്ലപ്പെരിയാര്‍ സമരം കൂടുതല്‍ ശക്തമാക്കുമെന്ന് സമരസമിതി ചെയര്‍മാന്‍ ഫാ. ജോയ് നിരപ്പേല്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക