Image

പുണെ വാരിയേഴ്‌സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനു മുന്നില്‍ ഏഴു റണ്‍സിനു തോറ്റു

Published on 05 May, 2012
പുണെ വാരിയേഴ്‌സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനു മുന്നില്‍ ഏഴു റണ്‍സിനു തോറ്റു
കൊല്‍ക്കത്ത: ടീമിന്റെ പേരിനെ അന്വര്‍ഥമാക്കും വിധം അവസാനം വരെ കളിക്കളത്തില്‍ പോരാടിയ പുണെ വാരിയേഴ്‌സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനു മുന്നില്‍ ഏഴു റണ്‍സിനു തോറ്റു മടങ്ങി. ജയിക്കാന്‍ 151 റണ്‍സ് വേണ്ടിയിരുന്ന പുണെ വാരിയേഴ്‌സിന് 20 ഓവറില്‍ എട്ടു വിക്കറ്റിന് 143 റണ്‍സ് നേടാനെ കഴിഞ്ഞുള്ളു.പുണെയ്ക്കു വേണ്ടി നായകന്‍ സൗരവ് ഗാംഗുലി 36 റണ്‍സും എയ്ഞ്ചലോ മാത്യൂസ് 35 റണ്‍സും നേടി. 34 റണ്‍സ് വിട്ടു കൊടുത്ത് മൂന്നു വിക്കറ്റ് നേടിയ മര്‍ചന്റ് ഡെ ലാംഗെയാണ് കൊല്‍ക്കത്ത ബോളിങ്ങില്‍ തിളങ്ങിയത്.

നേരത്തെ, ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 150 റണ്‍സെടുത്തത്. 36 പന്തില്‍ 56 റണ്‍സ് നേടിയ ഗൗതം ഗംഭീറിന്റെയും 42 പന്തില്‍ 43 റണ്‍സെടുത്ത ബ്രണ്ടന്‍ മക്കല്ലത്തിന്റെയും ഒന്നാംവിക്കറ്റ് കൂട്ടുകെട്ട് മികച്ച തുടക്കമാണ് കൊല്‍ക്കത്തയ്ക്ക് നല്‍കിയത്. എന്നാല്‍ ഇരുവരും പുറത്തായതോടെ, കൊല്‍ക്കത്തയുടെ സ്‌കോറിങ്ങിന്റെ വേഗം കുറഞ്ഞു. പുണെയ്ക്കുവേണ്ടി ഏയ്ഞ്ചലോ മാത്യൂസ് നാലോവറില്‍ 17 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക