ദമാം: സൗദി അറേബ്യയിലെ ദമാം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വെസ്കോസ മലയാളി അസോസിയേഷന് 20192020 പ്രവര്‍ത്തന വര്‍ഷത്തെ നാലാമത് ചികിത്സാസഹായം വൃക്കകള്‍ തകരാറിലായ തിരുവനന്തപുരം പൂന്തുറ പുത്തന്‍വീട്, വാരുവിലാകം സ്വദേശി ശ്രീ.ജയചന്ദ്രന് (അനി) നല്കി. വിദേശത്ത് ആയിരുന്ന ഇദ്ദേഹം 8 വര്‍ഷമായി വൃക്ക സംബന്ധമായ ചികിത്സ തേടുന്ന ആളാണ്. സമ്പാദ്യം എല്ലാം ചികിത്സക്കായി ഉപയോഗിച്ച ജയചന്ദ്രന് ഇപ്പൊള്‍ വളരെ പരാധീനതയിലാണ് കഴിയുന്നത്. ചികിത്സയ്ക്കുള്ള ഡബ്ലിയു. എം.എ യുടെ എളിയ സഹായം ഡബ്ലിയു എം എ എക്സിക്യൂട്ടീവ് അംഗം ശ്രീ. വിജോയി യില്‍ നിന്നും ജയചന്ദ്രന് വേണ്ടി നാഗെന്ദ്രന് ഏറ്റുവാങ്ങി. ചടങ്ങില്‍ ഡബ്ലിയു. എം. എ. ഖജാന്‍ജി സാജു, അംഗങ്ങളായ അജിത്കുമാര്‍, അനീഷ് എന്നിവര്‍ പങ്കെടുത്തു. ഈ സഹായം നല്‍കുന്നതിനായി പരിശ്രമിച്ച സംഘടനയുടെ ഓരോ അംഗങ്ങളോടും ഉള്ള പ്രത്യേക നന്ദി ജയചന്ദ്രനും കുടുംബവും അറിയിച്ചു.