Image

ജപ്പാനിലെ അവസാന ആണവ നിലയവും അടച്ചു

Published on 05 May, 2012
ജപ്പാനിലെ അവസാന ആണവ നിലയവും അടച്ചു
ടോക്യോ:ജപ്പാനില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന അവസാനത്തെ ആണവ റിയാക്ടറും അടച്ചുപൂട്ടി. ഹൊക്കൈഡോ പ്രവിശ്യയിലെ തൊമാരി നിലയത്തിലെ മൂന്നാം റിയാക്ടറാണ് ശനിയാഴ്ച്ച അടച്ചത്. പതിവ് അറ്റകുറ്റപ്പണികള്‍ക്കായാണ് റിയാക്ടര്‍ അടച്ചതെന്ന് അധികൃതര്‍ അറിയിച്ചു. 

ഇതോടെ, 1970തിന് ശേഷം ആദ്യമായി ജപ്പാന്‍ ആണവോര്‍ജമില്ലാത്ത നാടായി. 50 ആണവ റിയാക്ടറുകളാണ് ജപ്പാനിലുള്ളത്. ഇതില്‍ അവസാനത്തേതും അടച്ചതോടെ ആയിരങ്ങള്‍ ടോക്യോയിലെ തെരുവില്‍ ആഹ്ലാദ പ്രകടനം നടത്തി. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 11ലെ സുനാമി ദുരന്തത്തെത്തുടര്‍ന്നാണ് രാജ്യത്തെ റിയാക്ടറുകളെല്ലാം സുരക്ഷാ പരിശോധനയ്ക്കും അറ്റകുറ്റപ്പണികള്‍ക്കുമായി അടച്ചത്. കഴിഞ്ഞ വര്‍ഷം വരെ ജപ്പാന്റെ ഊര്‍ജാവശ്യത്തിന്റെ 30 ശതമാനവും നിറവേറ്റിയിരുന്നത് ആണവോര്‍ജമാണ്.

ഇത് രാജ്യത്തെ വ്യവസായ മേഖലയെ പ്രതികൂലമായി ബാധിക്കാതിരിക്കാന്‍ പഴയ വൈദ്യുതി നിലയങ്ങള്‍ പ്രവര്‍ത്തനസജ്ജമാക്കാന്‍ വൈദ്യുതി കമ്പനികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ജപ്പാനിലെ അവസാന ആണവ നിലയവും അടച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക