Image

പയനിയര്‍ ക്ലബ്ബ് സോഷ്യല്‍ സര്‍വീസ് പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നു

തോമസ് റ്റി ഉമ്മന്‍ Published on 28 August, 2019
പയനിയര്‍ ക്ലബ്ബ്  സോഷ്യല്‍ സര്‍വീസ്  പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നു
അമേരിക്കയിലെ ആദ്യകാല  പ്രവാസി മലയാളികളുടെ കൂട്ടായ്മയായ   പയനിയര്‍ ക്ലബ്ബിന്റെ സോഷ്യല്‍ സര്‍വീസ്  പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുവാന്‍  പ്രസിഡന്റ്  ജേക്കബ് ജോര്‍ജിന്റെ  അധ്യക്ഷതയില്‍ കൂടിയ യോഗം തീരുമാനിച്ചു.   ജോര്‍ജ് തൈല ഡയറക്ടറായുള്ള സോഷ്യല്‍ സര്‍വീസ് ടീം ആണ് പ്രസ്തുത പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.

അമ്പതുകള്‍ മുതല്‍  എഴുപതുകളുടെ ആരംഭം വരെ  അമേരിക്കയിലേക്ക്  കുടിയേറിയ  ആദ്യകാല മലയാളികള്‍   ഉള്‍പ്പെടുന്ന പയനിയര്‍ ക്ലബ് ന്യൂ യോര്‍ക്ക്  കേന്ദ്രമാക്കി ദീര്‍ഘ വര്ഷങ്ങളായി പ്രവര്‍ത്തിച്ചു  വരികയാണ്.    അംഗങ്ങളുടെ സൗഹൃദം ഉറപ്പാക്കുന്നതോടൊപ്പം  സമൂഹത്തില്‍  അവശത അനുഭവിക്കുന്നവര്‍ക്ക് സഹായം  എത്തിക്കുവാനും പയനിയര്‍ ക്ലബിന്റെ സോഷ്യല്‍ സര്‍വീസ്  വിഭാഗം വോളന്റീയേര്‍സിന്റെ സഹായത്തോടെ പ്രവര്‍ത്തിച്ചു വരികയാണ്.

കേരളാ കമ്മ്യൂണിറ്റിയില്‍ പയനിയര്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടത്തുന്ന സാമൂഹ്യസേവന യത്‌നങ്ങള്‍  വിപുലീകരിക്കുന്നതിലൂടെ  കൂടുതല്‍ പേര്‍ക്ക്  സേവനം ലഭ്യമായിത്തീരുമെന്നു   ഭാരവാഹികള്‍ കരുതുന്നു.
  
സോഷ്യല്‍ സര്‍വീസ് പ്രവര്‍ത്തനങ്ങള്‍  വിശദീകരിച്ചു  കൊണ്ട്   സേവന സന്നദ്ധതയുള്ള വോളന്ടീയേഴ്‌സ്   താല്‍പര്യത്തോടെ   മുന്നോട്ടു വരണമെന്ന് ജോര്‍ജ് തൈല അഭ്യര്‍ത്ഥിച്ചു.  വി എം ചാക്കോ,  ജനറല്‍ സെക്രട്ടറി തോമസ് റ്റി. ഉമ്മന്‍,  ട്രഷറാര്‍ ജോണ്‍ പോള്‍,  ജോയന്‍ മാത്യു, അന്നമ്മ കോശി, ആനി തൈല, ഗ്രേസ് മോഹന്‍, ഡോ.  ലിസി ചാക്കോ,  സാറാമ്മ റ്റി  ഉമ്മന്‍,  മാത്യു തോയലില്‍, ജോണി സക്കറിയാ, ആലിസ് ഉമ്മന്‍, തോമസ് കൈപ്പകശ്ശേരില്‍,  എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.

അടുത്ത ദ്വൈമാസ പയനിയര്‍ ലഞ്ച് പ്രോഗ്രാം ഒക്ടോബര്‍ 3 നു ടേസ്റ്റ് ഓഫ് കൊച്ചിനില്‍ വച്ച്  നടത്തുവാന്‍ തീരുമാനിച്ചു . 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക