ലണ്ടന്‍ : (ഒണ്ടാരിയോ) ബ്ലസ്സ് 2019 എന്ന വലിയ ആത്മീയ സംഗമത്തിന് വേദി ഒരുങ്ങുന്നു. ലണ്ടന്‍ പ്രയര്‍ ഫെല്ലോഷിപ്പ് ചര്‍ച്ച ആണ് ഈ ആതമീയ സംഗമത്തിന് വേദി ഒരുക്കുന്നത്. 2019 ഒക്ടോബര്‍ 4,5 തീയതികളില്‍ Gateway church, Sarnia Rd London ല്‍ വെച്ച് ഈ മീറ്റിംഗ് നടത്തപെടുന്നതാണ്. , ഒണ്ടാറിയോയുടെ വിവിധ സ്ഥലങ്ങളില്‍ നിന്നും, കാനഡയുടെ വിവിധ പ്രൊവിന്‍സുകളില്‍ നിന്നും കൂടാതെ ഡടഅ ഇല് നിന്നും ഈ കോണ്ഫെറന്സിലേല്ക്കു അനേകം ആളുകള്‍ കടന്നു വരുന്നുണ്ട്. ഏകദേശം 500 പരം ആളുകള്ക്കെ ഇരിക്കാവുന്ന അതിവിശാലമായ ഓഡിറ്റോറോറിയം Gateway ചര്‍ച്ചില്‍ ഒരുങ്ങുന്നത്. ലണ്ടനനിലെ മലയാളീ ക്രിസ്ത്യന്‍ സമൂഹത്തില്‍ വെച്ച് നടക്കുന്ന ഏറ്റവും വലിയ കോണ്‍ഫറന്‍സ് ആണ് ലണ്ടന്‍ പ്രയര്‍ ഫെല്ലോഷിപ്പ് ചര്‍ച്ച ഒരുക്കുന്നത്. ഈ മീറ്റിംഗിലേക്കു ദൈവം ശക്തമായി ഈ തലമുറയില്‍ ഉപയോഗിക്കുന്ന അഭിഷക്ത ദൈവദാസന് പാസ്റ്റര്‍ ടിനു ജോര്‍ജ് വചനം ശ്രുശൂഷിക്കും. കൂടാതെ രോഗികള്‍ക്കു വേണ്ടി , വിവിധ വിഷയങ്ങളാല്‍ ഭാരപ്പെടുന്നവര്ക്കു വേണ്ടി പ്രത്യകം പ്രാര്ഥിക്കുന്നതായിരിക്കും .
ഈ കോണ്‍ഫറന്‍സിന്റെ ഒരുക്കങ്ങള്‍ വേണ്ടി വലിയ ടീം തന്നെ പ്രവര്‍ത്തിക്കുന്നു ലണ്ടന്‍ പ്രയര്ഫെല്ലോഷിപ്പ് ചര്‍ച്ച പാസ്റ്റര്‍ ഫിന്നി സാമുവലിന്റ്റെ നേതൃത്വത്തില്‍. പ്രയര്‍ കോര്‍ഡിനേറ്റര്‍ ആയിട്ടു ഷിനു തോമസ് , ഫിനാന്‍സ്, ബെന്നി പുന്നൂസ് , പബ്ലിസിറ്റിക്ക് വേണ്ടി സാം സക്കറിയ & ജെയിംസ് ജേക്കബ് , മ്യൂസിക് കണ്‍വീനര്‍സ് ആയി ജിജോ ജോണ്‍ & ആന്‍സി ഫിന്നി, താമസ സൗകര്യങ്ങള്‍ക്ക് വേണ്ടി സിബി അബ്രഹാം ,സജി പാപ്പച്ചന് & സന്തോഷ് ജോണ്‍, വോളന്റീര്‍ കോര്‍ഡിനേറ്റര്‍സ് ആയി ജെഫ്രി തോമസ്, ലെനി ജോണ്‍സ് , ബിനോയ് എബ്രഹാം എന്നിവര്‍ നേതൃത്വം നല്കുന്ന വിപുലമായ കമ്മറ്റി പ്രവര്‍ത്തിച്ചു വരുന്നു.
ലണ്ടന്‍ പ്രയര്‍ ഫെല്ലോഷിപ്പ് ചര്‍ച്ച കൊയര്‍ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: www.londonprayerfellowship.com
adress : Gate way church, 890 sarnia Rd, London, on N6H 5K1
For more info: 226-700-1273, 519-701-0916, 519-854-3484