ഫ്രാങ്ക്ഫര്‍ട്ട്: ഫ്രാങ്ക്ഫര്‍ട്ടിലെ ഇന്ത്യന്‍ ജനറല്‍ കോണ്‍സുലേറ്റിന്റെ ആഭിമുഖ്യത്തില്‍ ഫ്രാങ്ക്ഫര്‍ട്ടില്‍ ഇന്ത്യന്‍ ഫെസ്റ്റ് സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 31 (ശനി) ഉച്ചയ്ക്ക് 12 മുതല്‍ വൈകുന്നേരം ഏഴു വരെ ഓപ്പണ്‍ എയറില്‍ ആണ് പരിപാടി. പ്രവേശനം സൗജന്യമാണ്.
പതിനഞ്ചോളം ഇന്ത്യന്‍ അസോസിയേഷനുകള്‍ ഒരുക്കുന്ന കലാരൂപങ്ങളാണ് ഫെസ്റ്റിന്റെ പ്രധാന ആകര്‍ഷണം. വിവിധയിനം ഇന്ത്യന്‍ ആഹാര പാനീയങ്ങള്‍, കരകൗശല സാധങ്ങള്‍ തുടങ്ങിയവയുടെ വില്‍പ്പന സ്റ്റാളുകളും ഉണ്ടായിരിക്കും.
ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യത്തെ അനാവരണം ചെയ്യുന്ന വര്‍ണാഭമായ ഇന്ത്യ ഉല്‍സവത്തില്‍ ഇന്ത്യന്‍ പലഹാരങ്ങള്‍ ആസ്വദിച്ച് തത്സമയ നൃത്ത പരിപാടികളും സംഗീത വിനോദവും ആസ്വദിക്കാനും ഫ്രാങ്ക്ഫര്‍ട്ടില്‍ ഇന്ത്യയെ അനുഭവിക്കാനും ഫ്രാങ്ക്ഫര്‍ട്ട് ജനറല്‍ കോണ്‍സുലര്‍ പ്രതിഭ പാര്‍ക്കര്‍ ഏവരേയും സ്വാഗതം ചെയ്തു.
റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍