Image

പാര്‍ലമെന്റ് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ബോറിസ് രാജ്ഞിയോട് അഭ്യര്‍ഥിച്ചു

Published on 28 August, 2019
പാര്‍ലമെന്റ് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ബോറിസ് രാജ്ഞിയോട് അഭ്യര്‍ഥിച്ചു

ലണ്ടന്‍: ബ്രെക്‌സിറ്റ് സമയപരിധിക്ക് ഏതാനും ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെ പാര്‍ലമെന്റ് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ബോറിസ് ജോണ്‍സണ്‍ എലിസബത്ത് രാജ്ഞിയോട് അഭ്യര്‍ഥിച്ചു.

സസ്‌പെന്‍ഡ് ചെയ്യപ്പെടുന്ന പാര്‍ലമെന്റിനെ ഒക്ടോബര്‍ 14 ന് രാജ്ഞി അഭിസംബോധന ചെയ്യുമെന്നും ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. ഒക്ടോബര്‍ 31 ന് എംപിമാര്‍ക്ക് നോഡീല്‍ ബ്രെക്‌സിറ്റ് ഉണ്ടാകില്ലെന്നാണ് ബോറിസിന്റെ ഭാഷ്യം.എന്നാല്‍ ഇത് ഭരണഘടനാപരമായ പ്രകോപനമാണെന്ന് ഹൗസ് ഓഫ് കോമണ്‍സ് സ്പീക്കര്‍ ജോണ്‍ ബെര്‍കോവ് പറഞ്ഞു.പാര്‍ലമെന്റ് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയെന്നത് എംപിമാരുടെ സംവാദം അവസാനിപ്പിക്കുന്നതിനു തുല്യമാണെന്നും ബെര്‍കോവ് പറഞ്ഞു.

ഈ നടപടിയെ നിന്ദ്യമായ നടപടിയെന്നാണ് സീനിയര്‍ ടോറി ബാക്ക്‌ബെഞ്ചര്‍ ഡൊമിനിക് ഗ്രീവ് വിശേഷിപ്പിച്ചത്.ഇത് ബോറിസിന്റെ പുറത്തേയ്ക്കുള്ള വഴിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ രാജ്യം മുന്നോട്ട് കൊണ്ടുപോകാനുള്ള ഞങ്ങളുടെ പദ്ധതികളുമായി മുന്നോട്ടുപോകുന്നതിനുമുന്പ് ബ്രെക്‌സിറ്റിനുശേഷം കാത്തിരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ബ്രെക്‌സിറ്റിലൂടെ ബ്രിട്ടന്‍ വിട്ടുപോകുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ എംപിമാര്‍ക്ക് മതിയായ സമയം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക