Image

ഭീകരവിരുദ്ധകേന്ദ്രം: തര്‍ക്കത്തിന് പ്രസക്തിയില്ലെന്ന് മന്‍മോഹന്‍സിങ്

Published on 05 May, 2012
ഭീകരവിരുദ്ധകേന്ദ്രം: തര്‍ക്കത്തിന് പ്രസക്തിയില്ലെന്ന് മന്‍മോഹന്‍സിങ്
ന്യൂഡല്‍ഹി: ദേശീയ ഭീകരവിരുദ്ധ കേന്ദ്രം വിവിധ സംസ്ഥാനങ്ങളില്‍ വരുന്നത് സംബന്ധിച്ച് വിവാദങ്ങളോട് പ്രധാനമന്ത്രിയുടെ പ്രതികരണം. ഇത് സംസ്ഥാനങ്ങളും കേന്ദ്രവും തമ്മിലുള്ള തര്‍ക്കവിഷയമല്ലെന്നും അത്തരം വിവാദങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും മന്‍മോഹന്‍സിങ് പറഞ്ഞു. സംസ്ഥാനത്തിന്റെ അധികാരങ്ങളും കേന്ദ്രാധികാരങ്ങളും തമ്മിലുള്ള ബലാബലത്തിന്റെ പ്രശ്‌നമല്ല ഇതെന്ന് പറഞ്ഞ പ്രധാനമന്ത്രി ഭീകര പ്രവര്‍ത്തനങ്ങള്‍ തടയാന്‍ സംസ്ഥാനങ്ങള്‍ കേന്ദ്രവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും വ്യക്തമാക്കി. 

വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ വിളിച്ചുചേര്‍ത്ത് നടത്തിയ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ സുരക്ഷയ്ക്ക് ഭീഷണിയായിരിക്കുന്ന തീവ്രവാദത്തെ ചെറുക്കാന്‍ ഭീകരവിരുദ്ധ കേന്ദ്രം ആവശ്യമാണെന്നും അതിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് സംസ്ഥാനങ്ങളില്‍ മാറിനിന്നാല്‍ ഒറ്റയ്ക്കായി പോകുമെന്നും മന്‍മോഹന്‍സിങ് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക