Image

പ്രൊജക്ട്‌ എഞ്ചിനീയര്‍ യുവതി താമസസ്ഥലത്ത്‌ തൂങ്ങിമരിച്ചു

Published on 05 May, 2012
പ്രൊജക്ട്‌ എഞ്ചിനീയര്‍ യുവതി താമസസ്ഥലത്ത്‌ തൂങ്ങിമരിച്ചു
മസ്‌കറ്റ്‌: തമിഴ്‌നാട്‌ സ്വദേശിയായ യുവതിയെ താമസസ്ഥലത്ത്‌ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മസ്‌കത്തിലെ മുസ്‌തഫ സുല്‍ത്താന്‍ സെക്യൂരിറ്റീസിലെ പ്രൊജക്ട്‌ എഞ്ചിനീയര്‍ സേലം അത്തൂര്‍ സ്വദേശി സതീഷ്‌ ഗണേശന്‍െറ ഭാര്യ സത്യപ്രിയയാണ്‌ (25) മരിച്ചത്‌. അടുത്തിടെയാണ്‌ ഇവര്‍ വിവാഹിതരായത്‌. ഇലക്ട്രിക്കല്‍ എഞ്ചിനീയറായ യുവതി മൂന്നു മാസം മുമ്പാണ്‌ ഒമാനിലെത്തുന്നത്‌.

രാവിലെ എട്ടിന്‌ ഉറക്കമെഴുന്നേറ്റ സതീഷാണ്‌ ഫ്‌ളാറ്റിലെ ഹാളില്‍ ഫാനില്‍ തൂങ്ങിയ നിലയില്‍ ഭാര്യയുടെ മൃതദേഹം കാണുന്നത്‌. തൊട്ടടുത്ത ഫ്‌ളാറ്റില്‍ താമസിക്കുന്ന സഹപ്രവര്‍ത്തകനാണ്‌ സംഭവമറിഞ്ഞ്‌ പൊലീസിനെ വിളിച്ചത്‌.

വ്യാഴാഴ്‌ച രാത്രി പാര്‍ട്ടി കഴിഞ്ഞെത്തിയ തങ്ങള്‍ അര്‍ധരാത്രി വരെ സംസാരിച്ച്‌്‌ കിടന്നതാണെന്ന്‌ ഭര്‍ത്താവ്‌ പൊലീസിനോട്‌ പറഞ്ഞു. ആത്മഹത്യയുടെ കാരണം എന്തെന്നു വ്യക്തമല്ല. കഴിഞ്ഞവര്‍ഷം സെപ്‌റ്റംബര്‍ 11നാണ്‌ ഇവര്‍ വിവാഹിതരായത്‌. രണ്ടുമാസത്തിന്‌ ശേഷം ഒമാനിലെത്തിയ സത്യപ്രിയ ജോലി അന്വേഷിക്കുകയായിരുന്നു. സന്തോഷത്തോടെ കഴിഞ്ഞിരുന്ന നവദമ്പതികളില്‍ ഒരാളുടെ മരണം ഇവരുടെ സുഹൃദ്വലയത്തെ ഞെട്ടിച്ചു. വ്യാഴാഴ്‌ച രാത്രി ഒന്നിച്ച്‌ പുറത്തപോയി സ്വര്‍ണാഭരണം വാങ്ങി വന്നതാണ്‌ ദമ്പതികളെന്ന്‌ ബന്ധുക്കള്‍ പറഞ്ഞു. സതീഷിനെ സംഭവവുമായി ബന്ധപ്പെട്ട്‌ റോയല്‍ ഒമാന്‍ പൊലീസ്‌ ചോദ്യം ചെയ്‌തിരുന്നു. സത്യപ്രിയയുടെ മൃതദേഹം പോലീസ്‌ മോര്‍ച്ചറിയിലേക്ക്‌ മാറ്റി.
Join WhatsApp News
VINOD ANDREWS 2013-08-03 03:12:38
The design belongs to Ajay Panicker , a friend of mine and well known interior designer. They had made him work on the design and he hasn't been paid a single rupee for the same till date. They took the design and refused to pay him. And, I know this fact personally. To add salt to the wound, they screwed up his design with such sub standard execution. I have seen the actual design myself too. No creative person deserves to be treated this way.

Shameful act by KSBC.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക