Image

ഞാന്‍ അപ്പോഴേ പറഞ്ഞതാ ലാലേട്ടന് കിട്ടുമെന്ന്! അവകാശവാദവുമായി ശ്രീകുമാര്‍ മേനോന്‍

Published on 27 August, 2019
ഞാന്‍ അപ്പോഴേ പറഞ്ഞതാ ലാലേട്ടന് കിട്ടുമെന്ന്! അവകാശവാദവുമായി ശ്രീകുമാര്‍ മേനോന്‍

ഒടിയനിലെ സൂപ്പര്‍ഹിറ്റ് ഗാനമായ 'ഏനൊരുവന്‍' എന്ന് തുടങ്ങുന്ന പാട്ട് ആലപിച്ച മോഹന്‍ലാലിനെ തേടി റെഡ്‌ എഫ്.എമ്മിന്റെ മികച്ച സെലിബ്രിറ്റി ഗായകനുള്ള അവാര്‍ഡ് എത്തിയിരിക്കുകയാണ്. തന്റെ അമ്മയായി ഏറ്റവും കൂടുതല്‍ സിനിമകളില്‍ വേഷമിട്ടിട്ടുള്ള കവിയൂര്‍ പൊന്നമ്മയില്‍ നിന്നുമാണ് മോഹന്‍ലാല്‍ ഈ അവാര്‍ഡ് ഏറ്റുവാങ്ങിയത്. ഇതിന്റെ ചിത്രവും അവാര്‍ഡ് വാങ്ങിയ വിവരവും മോഹന്‍ലാല്‍ തന്നെയാണ് ആരാധകരെ അറിയിച്ചത്.


ഈ വാര്‍ത്ത വന്നതോടെ മോഹന്‍ലാലിനെ അഭിനന്ദിച്ച്‌ രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകനായ ശ്രീകുമാര്‍ മേനോന്‍. ഈ പാട്ടിന് അവാര്‍ഡ് ലഭിക്കുമെന്ന് താന്‍ നേരത്തെ തന്നെ മോഹന്‍ലാലിനോട് പറഞ്ഞതായി അവകാശപ്പെട്ട് അദ്ദേഹത്തെ പ്രശംസിക്കുകയാണ് ശ്രീകുമാര്‍ മേനോന്‍. ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് മേനോന്‍ ലാലിനെ അഭിനന്ദിച്ച്‌ കൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. ഈ നേട്ടത്തില്‍ മോഹന്‍ലാലിനെക്കാളും സന്തോഷിക്കുന്നത് താനാണെന്നും മേനോന്‍ പറയുന്നു.

ശ്രീകുമാര്‍ മേനോന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ:


'അഭിനന്ദനങ്ങള്‍ ലാലേട്ടാ...
ഞാനന്നേ പറഞ്ഞതല്ലേ ഈ പാട്ടിന് ലാലേട്ടന് അവാര്‍ഡ് കിട്ടുമെന്ന്. അതിലാദ്യത്തേത് റെഡ് എഫ്‌എമ്മിന്റേതായി <3

ഞാന്‍ ലാലേട്ടനെക്കാളും സന്തോഷിക്കുന്നു. വരികളെഴുതിയ പ്രഭാവര്‍മ്മ സാറിനോടും സംഗീതം നല്‍കിയ എം.ജയചന്ദ്രനോടുമൊപ്പം സന്തോഷം പങ്കുവെയ്ക്കുന്നു...

ഞാനിപ്പോഴുമോര്‍ക്കുന്നു, ലാലേട്ടന്‍ ഏറ്റവും ആസ്വദിച്ച്‌ പടിയ പാട്ടാണിത്. ലാലേട്ടന്‍ പാടിയ പാട്ടുകളില്‍ ഏറ്റവും നല്ലത് ഈ ഗാനമെന്ന് ഞാന്‍ വിശ്വസിക്കുന്നു.'

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക