Image

പൊതുമേഖലയിലെ വിദേശികള്‍ക്ക് ഉടന്‍ സ്മാര്‍ട്ട്കാര്‍ഡ്

Published on 05 May, 2012
പൊതുമേഖലയിലെ വിദേശികള്‍ക്ക് ഉടന്‍ സ്മാര്‍ട്ട്കാര്‍ഡ്

കുവൈത്ത് സിറ്റി: രാജ്യത്തെ തിരിച്ചറിയല്‍ രേഖയായ നിലവിലെ സിവില്‍ ഐഡിക്ക് പകരം നടപ്പാക്കുന്ന സ്മാര്‍ട്ട് കാര്‍ഡ് ആര്‍ട്ടിക്ക്ള്‍ 17 വിസക്കാര്‍ ഉടന്‍ കരസ്ഥമാക്കണമെന്ന് പബ്ളിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ (പാസി) അധികൃതര്‍ അറിയിച്ചു.

പൊതുമേഖലയില്‍ ജോലി ചെയ്യുന്ന വിദേശികളാണ് ആര്‍ട്ടിക്ക്ള്‍ 17 വിസക്കാര്‍. ഇവര്‍ സിവില്‍ ഐഡിയുടെ കാലാവധി തീരാന്‍ കാത്തുനില്‍ക്കാതെ മെയ് മാസം അവസാനിക്കുന്നതിനുമുമ്പ് തന്നെ സിവില്‍ ഐഡി പുതുക്കി സ്മാര്‍ട്ട് കാര്‍ഡ് ആക്കണമെന്നാണ് പാസി ഡയറ്കടര്‍ മസാഇദ് അല്‍ അസൂസി പത്രക്കുറിപ്പില്‍ അറിയിച്ചത്. ജൂണ്‍ ഒന്നിനുമുമ്പ് സ്മാര്‍ട്ട് കാര്‍ഡ് കരസ്ഥമാക്കിയില്ലെങ്കില്‍ ഈ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പ്രയാസം നേരിടേണ്ടിവരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.


രാജ്യത്തെ സ്വദേശികള്‍ക്കും വിദേശികള്‍ക്കുമെല്ലാം തിരിച്ചറിയല്‍ രേഖയായി സിവില്‍ ഐഡിക്ക് പകരം സ്മാര്‍ട്ട് കാര്‍ഡ് ഏര്‍പ്പെടുത്തുന്ന സംവിധാനം അടുത്തിടെയാണ് പാസി തുടക്കം കുറിച്ചത്. സ്വദേശികളുടെ സ്മാര്‍ട്ട് കാര്‍ഡ് വിതരണം ഔദ്യാഗികമായി പൂര്‍ത്തിയായി എന്ന് അധികൃതര്‍ പറയുന്നുണ്ടെങ്കിലും ഒരു ലക്ഷത്തോളം പേര്‍ ഇനിയും സ്മാര്‍ട്ട് കാര്‍ഡിലേക്ക് മാറാനുണ്ടെന്ന കണക്കും അവര്‍ തന്നെ അടുത്തിടെ പുറത്തുവിട്ടിരുന്നു. വിദേശികളില്‍ ജി.സി.സി രാജ്യക്കാര്‍ക്കാണ് നിലവില്‍ സ്മാര്‍ട്ട് കാര്‍ഡ് വിതരണം ചെയ്യുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക