പകുതിക്ക് നിലച്ച സ്വപ്‌നം-(ഡോ.ജോര്‍ജ്ജ് മരങ്ങോലി)
SAHITHYAM
27-Aug-2019
SAHITHYAM
27-Aug-2019

നട്ടപ്പാതിരയ്ക്ക് നല്ല ഉറക്കത്തില്‍ നിന്ന് ഷാജി ചാടി എണീറ്റു. മുങ്ങിക്കുളിച്ചതുപോലെ ദേഹമാസകലം വിയര്‍ത്തൊലിച്ചിരിക്കുന്നു! ഷാജിയുടെ പരവേശവും, ഒച്ചയും ബഹളവുമൊക്കെകേട്ട് അടുത്തു കിടന്നുറങ്ങിക്കൊണ്ടിരുന്ന ഭാര്യ, പിങ്കിയും ചാടിപ്പിടഞ്ഞു എഴുന്നേറ്റു!
'ശ്ശോ, നശിപ്പിച്ചു, എല്ലാം നശിപ്പിച്ചു!' പിങ്കി നിരാശയോടെ ഷാജിയെനോക്കി.

'നീ എന്താ ഈ പറയുന്നത്? നശിപ്പിച്ചെന്നോ? എന്തു നശിപ്പിച്ചെന്ന്?'
എടീ, അതുതന്നെയാ എനിക്കും പറയാനുള്ളത്. കളറൊന്നും ആയിരുന്നില്ല, വെറും ബ്ലാക്ക് ആന്റ് വൈറ്റ്. ഞാന്‍ വല്ലാതെയങ്ങ് ഭയന്നുപോയി! ദേ, കണ്ടോ, എന്റെ ശരീരം മുഴുവന്‍ വിയര്‍ത്തുകുളിച്ചിരിക്കുന്നത്! അത്ര ഭയാനകമായിരുന്നു ആ സ്വപ്‌നം!'
്'ചേട്ടനെന്തു സ്വപ്നമാ കണ്ടത്?'
'അതേ, ഞാന്‍ നിന്നെക്കാണാതെ വൈകീട്ട് രണ്ട് മൂന്ന് പെഗ്ഗ് വീശാറുണ്ടായിരുന്നല്ലോ. അങ്ങനെ കുടിച്ചു, കുടിച്ച് ഞാന്‍ മരിക്കുന്നതായി സ്വ്പ്‌നം കണ്ടെന്നേ!'
വരാന്‍ പോകുന്ന യാഥാര്‍ത്ഥ്യം നേരത്തേ കാണിച്ചു തന്നെന്നേയുള്ളൂ. എനിക്കറിയാമായിരുന്നു ചേട്ടന്‍ കുടിക്കാറുണ്ടെന്ന്! ഈ പോക്കുപോയാല്‍ സ്വപ്‌നം കണ്ടതു പോലെ സംഭവിക്കുകയും ചെയ്യും! ജീവിക്കണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ കുടിനിര്‍്ത്തുന്നതാണ് നല്ലത്. അതല്ലാതെ സ്വപ്‌നം കണ്ട് വിയര്‍ത്തിട്ട് യാതൊരു കാര്യവുമില്ല!'
'ഞാന്‍ മരിച്ചു പോയതുകൊണ്ടല്ല വിയര്‍ത്തത്.'
'പിന്നെ?'
'ങ്ഹാ, രാജേഷിനെന്തു പറ്റി?'
നീ അവന്റെ ബൈക്കിന്റെ പുറകിലിരുന്ന് പോകുന്നതായി ഞാന്‍ സ്വപ്‌നം കണ്ടെടീ!
'ചേട്ടന്‍ കണ്ടോ? പറ, പറ, ഞാനും അതുതന്നെയാ സ്വപ്‌നംകണ്ടെ! എന്നിട്ട്, എന്നിട്ട്....?'
'നീ രാജേഷിനേയും കെട്ടിപ്പിടിച്ചിരുന്ന് ബൈക്കിലങ്ങനെ പോയിപ്പോയി ഒടുവില്‍ കടല്‍പ്പുറത്തുള്ള ഒരു ഹോട്ടലില്‍ ചെന്നുകയറന്നു! ഞാന്‍ ഒരുവിധത്തില്‍ ഓടിക്കിതച്ച് നിങ്ങളുടെ പുറകെ എത്തിയപ്പോഴേക്കും നിങ്ങള്‍ മുറിക്കുള്ളില്‍ കയറി കതകടച്ചു കഴിഞ്ഞു! പിന്നീടങ്ങോട്ട് എനിക്കൊന്നും കാണാന്‍ പറ്റിയില്ല! ഞാന്‍ എന്റെ സര്‍വ്വശക്തിയുമുപയോഗിച്ച് ആ കതക് ചവുട്ടിപ്പൊളിക്കാന്‍ ശ്രമിച്ചുനോക്കി, പക്ഷെ പറ്റിയില്ല! അങ്ങനെയാ വിയര്‍ത്തൊലിച്ച് ഞാന്‍ ഉറക്കമുണര്‍ന്നത്!'
'ഈ ചേട്ടന് അല്പസമയം കൂടി കഴിഞ്ഞു വന്നിട്ട് വാതിലിനിട്ട് ചവുട്ടിയാല്‍ പോരായിരുന്നോ? എല്ലാം നശിപ്പിച്ചു! ഇനി ഇതുപോലൊരു സ്വപ്‌നം കാണാന്‍ എത്രനാള്‍ കാത്തിരിക്കണം? എല്ലാം ഈ ചേട്ടന്‍ കുളമാക്കി!'
'എടീ, ഭയങ്കരീ, ഞാന്‍ ചാകുന്നതില്‍ നിനക്ക് വിഷമമില്ല അല്ലേ? സ്വ്പനം നശിപ്പിച്ചതിലാ വിഷമം, അല്ലേ?'
'ചേട്ടന്‍ ഏതായാലും മരിച്ചല്ലോ, പിന്നെ എനിക്ക് സ്വപ്‌നം കണ്ടാലെന്താ കുഴപ്പം?'

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments