ഫുഡ് സ്റ്റാമ്പ്. അടിച്ചുമാറ്റിയാല്‍ ? (പൗരത്വത്തിലെ കടമ്പകള്‍- ഭാഗം: 2:ഡോ. മാത്യു ജോയിസ്, ലാസ് വേഗാസ്)
EMALAYALEE SPECIAL
26-Aug-2019
EMALAYALEE SPECIAL
26-Aug-2019

അമേരിക്കയില്‍ പൗരത്വം നേടുന്നതിന്റെ ആകര്‍ഷണങ്ങള്‍ പലതാണെങ്കിലും, ഇവിടെ ജോലിയില്ലെങ്കിലും, വരുമാനം കുറവാണെങ്കിലും വെല്‍ഫെയര്‍ ആനുകൂല്യങ്ങള്‍ കരസ്ഥമാക്കി സുഖമായി ജീവിക്കാം എന്ന മോഹമാണ്. സ്വന്തം നാട്ടില്‍ നല്ല ആസ്തിയും സാമ്പത്തിക നിലവാരമുള്ള പലരും അമേരിക്കയിലെത്തി രഹസ്യമായി ഫുഡ്സ്റ്റാമ്പ് പോലും വര്ഷങ്ങളായി ആസ്വദിക്കുന്നുവെന്നു പറയപ്പെടുന്നു.
ഫുഡ് സ്റ്റാമ്പ് എന്നാല്‍ എന്താണെന്ന് അറിവില്ലാത്തവര്‍ക്കായി, അമേരിക്കയില്‍ $ 15,684 ല്‍ കുറവ് മൊത്തം വാര്‍ഷിക വരുമാനമുള്ള പാവപ്പെട്ടവരെ സഹായിക്കാനായി അമേരിക്കന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ധന സഹായ പദ്ധതിയാണ് സ്‌നാപ് (Supplemental Nturition Assistance Program (SNAP) എന്ന ഇരട്ടപ്പേരുള്ള സാക്ഷാല്‍ ഫുഡ് സ്റ്റാമ്പ് . ഇതനുസ്സരിച്ച് അത്യാവശ്യ ഭക്ഷണ സാധനങ്ങള്‍ മാത്രം വാങ്ങാന്‍ ഏകദേശം $ 192.00 പ്രതിമാസം, അര്‍ഹരായ ഒരോ വ്യക്തിക്കും ലഭിക്കും. ഒന്നിലധികം അംഗങ്ങള്‍ ഉള്ള കുടുംബത്തില്‍, അതനുസരിച്ചുള്ള ഉയര്‍ന്ന സഹായം ലഭിക്കും.

അമേരിക്കയിലെ ജനസംഖ്യയില്‍ ഏകദേശം 12.5%, അതായത് 42 മില്യണ്‍. ആള്‍ക്കാര്‍ ഫുഡ് സ്റ്റാമ്പ് പ്രായോജകരാണെന്നാണ് 2018 ലെ കണക്കുകള്‍ വ്യക്തമാക്കുന്നത്. 2016 ലെ റിപ്പോര്‍ട്ട് പ്രകാരം 637 ബില്യന്‍ ഡോളര്‍ ഈ സഹായപദ്ധതിക്ക് വിനിയോഗിച്ചിട്ടിട്ടുണ്ട് . ന്യുയോര്‍ക്ക് സ്‌റ്റേറ്റ് 19.85 ബില്യനും ജോര്‍ജിയ സ്‌റ്റേറ്റ് 11.7 ബില്യണ്‍ ഡോളറും വീതം ചിലവഴിച്ചു കൊണ്ട് ഏറ്റവും ഉയര്‍ന്നതും , താഴ്ന്നതുമായ പട്ടികയില്‍ നില്‍ക്കുന്നു.
എന്നാല്‍ ഇതുകൊണ്ടുള്ള ദുരുപയോഗവും കള്ളക്കളികളും ഈയിടെ പൊതുജനശ്രദ്ധ നേടിയിരിക്കുകയാണ്. ഫുഡ് സ്റ്റാമ്പ് തട്ടിപ്പുകള്‍ 2012 ല്‍ $367.1 മില്യണ്‍. ആയിരുന്നത് 61% ഉയര്‍ന്ന് 2016 ല്‍ $ 592.7 മില്യണ്‍ ആയതു അഗ്രികള്‍ച്ചറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് മുന്‍പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇവ കണ്ടുപിടിച്ച കേസുകള്‍ മാത്രം.; അതില്‍ പകുതിയിലേറെയും ന്യുയോര്‍ക്ക് സ്‌റേറ്റില്‍ത്തന്നെ!
വരുമാനം കുറവാണെന്നും, ഇല്ലാത്ത ആശ്രിതരുടെ പേരുകളും അപേക്ഷയില്‍ സമര്‍പ്പിച്ചുകൊണ്ടും സ്റ്റാമ്പ് വാങ്ങിയെടുക്കുന്നതു തന്നെ തട്ടിപ്പിന്റെ ആദ്യഘട്ടം ആണ്.
ഫുഡ് സ്റ്റാമ്പുകള്‍ വില്‍ക്കുകയോ മറ്റു ഉപയോഗങ്ങള്‍ക്കായി, അനര്‍ഹമായ വസ്തുക്കള്‍ക്കായി കൈമാറ്റം ചെയ്യുമ്പോളാണ് ദുരുപയോഗം ചെയ്തു എന്ന് ആരോപിക്കപ്പെടുന്നത് . പലപ്പോഴും കൂടുതല്‍ വിലകള്‍ക്കു ലഹരിവസ്തുക്കള്‍ വരെ ഫുഡ്സ്റ്റാമ്പിന്റെ മറവില്‍ കൈമാറ്റം ചെയ്യപ്പെടുന്നു. $100 ന്റെ ഫുഡ് സ്റ്റാമ്പ് കൊടുത്ത് 60 ഡോളര്‍, ക്യാഷ് കൈപ്പറ്റുന്ന ചരിത്രം അതിലധികം. അറിഞ്ഞുകൊണ്ട് ചെയ്യുന്ന ഈ ദുരുപയോഗം സര്‍ക്കാരിനെയും പൊതുജനങ്ങളുടെ നികുതിപ്പണത്തിന്റെയും തട്ടിപ്പായതിനാല്‍, കണ്ടു പിടിച്ചാല്‍ പിഴയും ജയില്‍ വാസവും വിദേശിയെങ്കില്‍ നാടുകടത്തലും ഉറപ്പായും പ്രതീക്ഷിക്കാം. ഇന്‍ഡ്യാക്കാര്‍ ഉള്‍പ്പെടെ പല പ്രവാസികളും സ്വന്തം മാതാപിതാക്കളെ അമേരിക്കയില്‍ കൊണ്ടുവന്ന് , നിരാലംബരാക്കി രേഖകള്‍ സൃഷ്ടിച്ചും, ഫുഡ് സ്റ്റാമ്പുകള്‍ നേടിയെടുക്കാറുണ്ട്. അതോടൊപ്പം ചെറിയ , കടകളില്‍ , ഫുഡ് സ്റ്റാമ്പിന്റെ കള്ളക്കച്ചവടവും നടക്കാറുണ്ട്. പാലും ബ്രെഡും, മീനും ഇറച്ചിയും മാത്രം വാങ്ങിക്കാന്‍ അര്ഹതയുള്ളപ്പോള്‍, സിഗരറ്റും ലഹരിപാനീയങ്ങളും കൂടുതല്‍ വിലക്ക് വാങ്ങി, കടക്കാരന്‍ ഭക്ഷണസാധനങ്ങള്‍ എന്ന് ബില്ലില്‍ അടിച്ചു നല്‍കുന്നതാണ് പ്രധാന തട്ടിപ്പുകള്‍. അഞ്ചു വര്‍ഷം വരെ ജയില്‍ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഫുഡ്സ്റ്റാമ്പു തട്ടിപ്പുകള്‍.

Facebook Comments
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Q#1]നാട്ടില്‍ നിന്നും അപ്പനെയും അമ്മയേയും കൊണ്ട് വന്നു ബേബി സിറ്റിംങ്ങിനു, പക്ഷെ അവരുടെ അഡ്രസ് എന്‍റെ ഒരു സുഹുര്‍ത്തിന്‍റെ basement ആണ്. അവര്‍ section 8ഉം, വെല്‍ഫയറും വാങ്ങി. ഞാനോ അവരോ കുറ്റക്കാര്‍. അവരെ കൊണ്ടുള്ള അവശ്യം തീര്‍ന്നു പക്ഷെ നാട്ടില്‍ തിരികെ പോകില്ല. അവരെ നാട് കടത്തിയാല്‍ എന്‍റെ ശല്യം തീര്‍ന്നു കിട്ടും. എന്താണ് വഴി?
Q#2} അവരുടെ വെല്‍ഫയര്‍ കൊണ്ട് ഞാന്‍ ഒരു BMW വാങ്ങി. അത് പിടിച്ചെടുക്കുമോ?